എന്താണ് മ്യൂച്വല്‍ ഫണ്ട്  ? എന്താണ് SIP? എങ്ങനെ മ്യൂച്വല്‍ ഫണ്ടിൽ (SIP/ One time)  ഇൻവെസ്റ്റ് ചെയ്യാം? (December 2023)

എന്താണ് മ്യൂച്വല്‍ ഫണ്ട്  ? എന്താണ് SIP? എങ്ങനെ മ്യൂച്വല്‍ ഫണ്ടിൽ (SIP/ One time)  ഇൻവെസ്റ്റ് ചെയ്യാം? (December 2023)

മ്യൂച്വല്‍ ഫണ്ടിൽ നിക്ഷേപിക്കാൻ നിങ്ങൾക്ക് ഷെയർ മാർക്കറ്റിനെ കുറിച്ച് അഗാധമായ പരിജ്ഞാനമൊന്നും ആവശ്യമില്ല. മ്യൂച്വല്‍ ഫണ്ട് വാങ്ങുന്നതിനു ഡീമാറ്റ് അക്കൗണ്ടും ട്രേഡിങ്ങ് അകൗണ്ടും ആവശ്യമില്ല. പലരുടെയും വാക്കുകൾ കേട്ട് കുറച്ചു സമയത്തിനുള്ളിൽ കൂടുതൽ പണമുണ്ടാക്കാം എന്ന് സ്വപ്നം കണ്ട് മ്യൂച്വല്‍ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യരുത്. നിങ്ങൾ മ്യൂച്വല്‍ ഫണ്ടിൽ നിക്ഷേപിക്കുന്ന പണം ഒരു ഫണ്ട് മാനേജർ വിവിധ ഇക്വിറ്റികളിലും ബോണ്ടുകളിലും അതുപോലെ  സെക്യൂരിറ്റികളിലും നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഇതെന്തൊക്കെയാണെന്ന് ഓർത്തു നിങ്ങൾ തല പുകക്കേണ്ട ആവശ്യമില്ല. അതാണ് ഒരു ഫണ്ട് മാനേജർ നിങ്ങൾക്ക് വേണ്ടി ചെയ്യുന്നത്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി വളരെ നല്ല റിട്ടേൺ തരുന്ന നിരവധി ഫണ്ടുകൾ ഉണ്ട്. അതുപോലെ റിസ്കും ഉണ്ട്. നിങ്ങൾ ഇൻവെസ്റ്റ് ചെയ്യുന്ന ഫണ്ട് വളരുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമ നിങ്ങൾക്ക് ഉണ്ടാകണം. അത് ചിലപ്പോൾ മൂന്നു  വർഷം ആയേക്കാം അല്ലെങ്കിൽ അഞ്ചു വർഷം, പത്തു വർഷം അല്ലെങ്കിൽ അതിൽ കൂടുതൽ.

മ്യൂച്വല്‍ ഫണ്ടിൽ നിക്ഷേപിക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം:

Step 1: എത്ര കാലയളവിലേക്കാണ് നിങ്ങൾ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നതെന്ന് കണ്ടെത്തുക (3 Years, 5 Years, 10 Years, 20 Years etc.).

Step 2: ഒറ്റത്തവണ നിക്ഷേപമാണോ അതോ മാസം തോറും ഒരു നിശ്ചിത തുക നിക്ഷേപിക്കാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? നിങ്ങൾക്ക് മ്യൂച്വല്‍ ഫണ്ടിൽ ഒറ്റ തവണയായി നിക്ഷേപിക്കാം ( കുറഞ്ഞത് 5000 Rs) അല്ലെങ്കിൽ എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാം (SIP – കുറഞ്ഞത് 500 Rs / മാസം തോറും ). ഒരു തുക എല്ലാ മാസവും, ആഴ്ച തോറും അല്ലെങ്കിൽ മൂന്നു മാസം കൂടുമ്പോൾ നിക്ഷേപിക്കുന്നതാണ് SIP (Systematic Investment Plan) എന്നറിയപ്പെടുന്നത്.

Step 3: മികച്ച നിക്ഷേപ സാധ്യതയുള്ള ഫണ്ടുകൾ കണ്ടെത്തുക എന്നതാണ് അടുത്ത പടി. മറക്കരുത് മ്യൂച്വല്‍ ഫണ്ടിൽ റിട്ടേൺ മാത്രമല്ല റിസ്കും ഉണ്ട്. ഏതെങ്കിലും ഒരു ഫണ്ടിൽ മാത്രമായി ഇൻവെസ്റ്റ് ചെയ്യുന്നതിന് പകരം ഒന്നിലധികം ഫണ്ടുകളിലായി നിക്ഷേപിക്കുന്നതാണ് ഉചിതം. ഒരു ഫണ്ടിൽ നഷ്ടം സംഭവിച്ചാലും മറ്റു ഫണ്ടുകളുടെ മികച്ച പ്രകടനത്തിൽ നിങ്ങൾക്ക് ലാഭം നേടാവുന്നതാണ്. മ്യൂച്വല്‍ ഫണ്ടുകളെ കുറിച്ച് കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കുന്നതും, വിവിധ ഫണ്ടുകളുടെ മുൻ വർഷങ്ങളിലെ റിട്ടേണും പ്രകടനവും പരിശോധിക്കുന്നതും നല്ല ഫണ്ടുകൾ കണ്ടെത്താൻ എളുപ്പമാകും. ചുവടെ കൊടുത്തിരിക്കുന്ന ഫണ്ടുകൾ നിങ്ങൾക്ക് പരിഗണിക്കാവുന്നതാണ്.

Step 4: അടുത്തതായി നിങ്ങൾ എങ്ങനെയാണ് വാങ്ങേണ്ടതെന്നു തീരുമാനിക്കുക. ഒന്നുകിൽ നിങ്ങൾക്ക് ഓൺലൈൻ വാങ്ങാവുന്നതാണ്. അല്ലെങ്കിൽ അവരുടെ ശാഖ സന്ദർശിക്കുന്നതിലൂടെ നേരിട്ട് വാങ്ങാവുന്നതാണ്.. കൂടുതൽ വിവരങ്ങൾ ചുവടെ കൊടുത്തിട്ടുണ്ട്.

Step 5: അടുത്തത് KYC / E-KYC (Know Your Customer). KYC ചെയ്യുന്നതിനായി ആവശ്യമുള്ളത് ആധാറും പാൻ നമ്പറും ആണ്. KYC പൂർത്തിയായാൽ, നിങ്ങൾക്ക് നിക്ഷേപവുമായി മുന്നോട്ട് പോകാം. മ്യൂച്വൽ ഫണ്ട് KYC (Protect financial institutions against fraud, corruption, money laundering and terrorist financing) ചെയ്യുന്നതിലൂടെ നിങ്ങൾ ഒരു യഥാർത്ഥ നിക്ഷേപകനാണെന്ന് സ്ഥിരീകരിക്കപ്പെടുന്നു. നിങ്ങൾക്ക് അക്കൗണ്ട് ഉള്ള ബാങ്കിലൂടെയും(SBI, ICICI, HDFC, Union Bank, Federal Bank etc.) നിങ്ങൾക്ക് മ്യൂച്വൽ ഫണ്ട് വാങ്ങാവുന്നതാണ്. അപ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം നേരിട്ട് മാസം തോറും എടുക്കപ്പെടുന്നതായിരിക്കും SIP ആണ് ചെയ്യുന്നതെങ്കിൽ. നിങ്ങൾ ബാങ്കിൽ KYC കൊടുത്തിട്ടുള്ളതിനാൽ വീണ്ടും ചെയ്യേണ്ടി വരുന്നില്ല.

നല്ല റിട്ടേൺ ലഭിക്കാൻ സാധ്യതയുള്ള ചില ഫണ്ടുകൾ ഏതൊക്കെയെന്നു നോക്കാം.
  1. Nippon India Small Cap Fund
  2. HDFC Top 100 Fund
  3. SBI Bluechip Fund
  4. HDFC Mid-Cap Opportunities Fund
  5. SBI Contra Fund
  6. Axis Bluechip Fund
  7. Axis Long Term Equity Fund
  8. SBI Magnum Global Fund
  9. SBI Small Cap Fund
  10. HDFC Flexi Cap Fund
  11. SBI Focused Equity Fund
  12. Axis Midcap Fund
  13. Axis Focused 25 Fund
  14. SBI Magnum Midcap Fund
  15. SBI Long Term Equity Fund
  16. SBI Technology Opportunities Fund
  17. Nippon India Growth Fund
  18. ICICI Prudential Technology Fund
  19. ICICI Prudential Bluechip Fund
  20. SBI Flexicap Fund
  21. Motilal Oswal NASDAQ 100 ETF
  22. Nippon India Multi Cap Fund
  23. DSP Tax Saver Fund
  24. CPSE ETF
  25. ICICI Prudential India Opportunities Fund

മ്യൂച്വൽ ഫണ്ടുകൾ വാങ്ങാവുന്ന വിവിധ മാർഗങ്ങൾ

ഏതെങ്കിലും AMC (Asset Management Company) യിൽ നിന്ന് നേരിട്ട് വാങ്ങാവുന്നതാണ്.

ചുവടെ കൊടുത്തിരിക്കുന്ന AMC കമ്പനികളുടെ വെബ്സൈറ്റ് സന്ദർശിച്ചു ഒരു അക്കൗണ്ട് തുടങ്ങുക. ശേഷം KYC പൂർത്തീകരിക്കുക. അതിനു ശേഷം നിങ്ങൾക്ക് മ്യൂച്വല്‍ ഫണ്ടിൽ നിക്ഷേപിക്കാൻ ആരംഭിക്കാവുന്നതാണ്.

  • HDFC Mutual Fund
  • ICICI Prudential Mutual Fund
  • Groww Mutual Fund
  • Axis Mutual Fund
  • SBI Mutual Fund
  • Kotak Mutual Fund
  • Nippon India Mutual Fund
  • Aditya Birla Sun Life Mutual Fund
  • UTI Mutual Fund
  • Franklin Templeton Mutual Fund
  • Bandhan Mutual Fund
  • DSP Mutual Fund
  • Tata Mutual Fund
  • PGIM India Mutual Fund
  • Sundaram Mutual Fund
  • Invesco Mutual Fund
  • LIC Mutual Fund
  • JM Financial Mutual Fund
  • Baroda BNP Paribas Mutual Fund
  • Canara Robeco Mutual Fund
  • HSBC Mutual Fund
  • IDBI Mutual Fund
  • Motilal Oswal Mutual Fund
  • Mirae Asset Mutual Fund
  • Bank Of India Mutual Fund

Disclaimer: – Our content is meant to be used only for educational and informational purposes. it is necessary that you conduct your own analysis before making any investment decisions. Mutual Fund Investments are subject to market risks.


Leave a Reply

Start typing and press Enter to search

error: Content is protected !!
×