യുക്മ ദേശീയ വള്ളംകളി മത്സരത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി നോട്ടിംഗ്ഹാമിലെ പുരുഷ, പെണ്‍ടീമുകള്‍.
മൂന്നാംസ്ഥാനം സാവിയോ ജോസ് ക്യാപ്റ്റനായ എൻ എം സി എ ബോട്ട്ക്ലബ്ബ് നോട്ടിംങ്ങ്ഹാമിൻ്റെ കിടങ്ങറ സ്വന്തമാക്കി.
യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ.ബിജു പെരിങ്ങത്തറ ഇന്ത്യയുടെയും ബ്രിട്ടൻ്റെയും ദേശീയ പതാകകൾ ഉയർത്തി യുക്മ കേരളപൂരത്തിന് തുടക്കം കുറിച്ചു. താരങ്ങളായ ജോജു ജോർജ്, കല്ല്യാണി പ്രിയദർശൻ, ചെമ്പൻ വിനോദ്, വ്ളോഗര്‍ സുജിത്ത് ഭക്തൻ, ചലച്ചിത്ര പിന്നണി ഗായകൻ അഭിജിത്ത് കൊല്ലം, കേംബ്രിഡ്ജ് ഡപ്യൂട്ടി മേയർ കൗൺസിലർ ബൈജു തിട്ടാല തുടങ്ങിയ പ്രശസ്തരുടെ സാന്നിധ്യം വള്ളം കളി മത്സരത്തിന്‍റെ ആവേശത്തെ പതിന്മടങ്ങ് ഉയര്‍ത്തി.
വനിതകളുടെ മത്സരത്തിൽ എൻ എം സി എ നോട്ടിംങ്ഹാം മൂന്നാം സ്ഥാനം നേടി.
Thank you for taking the time to read and share your thoughts.