ജർമ്മനിയിലേക്ക് പറക്കാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് ഇത് ഒരു സന്തോഷ വാർത്ത

ജർമ്മനിയിലേക്ക് പറക്കാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് ഇത് ഒരു സന്തോഷ വാർത്ത

New Immigration Law in Germany - 2023

യൂറോപ്യന്‍ യൂണിയന് പുറത്തുള്ള ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനി ജര്‍മ്മനിയില്‍ തൊഴില്‍ കണ്ടത്താന്‍ എളുപ്പമാക്കുന്ന നിയമ ഭേദഗതി ജര്‍മ്മന്‍ പാര്‍ലമെന്‍റ് (der Bundestag) നടപ്പില്‍ വരുത്തുകയാണ്.

ജര്‍മ്മനി ലക്ഷക്കണക്കിനു വിദഗ്ധ ജോലിക്കാരുടെ കുറവ് നേരിടുന്നുണ്ട്. ജർമ്മനിയിൽ ഇപ്പോള്‍ രണ്ട് ദശലക്ഷത്തോളം(Million) ജോലികൾ ഒഴിഞ്ഞുകിടക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആരോഗ്യ-സാമൂഹിക മേഖലകളിൽ ജീവനക്കാരുടെ കുറവ് കൂടുതൽ രൂക്ഷവുമാണ്. 2035 – ഓടെ ഏഴു ദശലക്ഷം ജോലിക്കാരുടെ എങ്കിലും കുറവ് ജര്‍മനിയില്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നുള്ളതാണ് ജര്‍മന്‍ Labour and Social Affairs മന്ത്രി Hubertus Heil നെ ആശങ്കപ്പെടുത്തുന്നത്.

2024 March ല്‍ പുതിയ Immigration law നിലവില്‍ വരുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. ജര്‍മനിയിലെ വിദഗ്ധ ജോലിക്കാരുടെ കുറവ് പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നിയമ പരിഷ്കരണം.

ജർമനിയിലെ 388 ജനപ്രധിനിധികൾ (Mitglied des Deutschen Bundestages) ഈ ഭേദഗതിയെ അനുകൂലിച്ചും, 234 പേർ പ്രതികൂലിച്ചും എന്നാൽ 31 പേർ വോട്ടിങ്ങിൽ പങ്കെടുക്കാതെയും നിലകൊണ്ടു.  ഇപ്പോള്‍ ജര്‍മ്മനിയില്‍ അധികാരത്തില്‍ ഇരിക്കുന്ന കൂട്ടുമന്ത്രിസഭ ആണ് Traffic light coalition (SPD, FDP, and Greens) ആണ് ഈ നിയമ പരിഷ്കരണം മുന്നോട്ട് വച്ചത്.

ജര്‍മന്‍ ഫെഡറല്‍ എപ്ലോയ്മെന്‍റ് ഏജന്‍സിയുടെ വിശകലനം അനുസരിച്ച്

  • Healthcare and Nursing
  • Social work and Social education
  • Child care and Education
  • Elderly Care
  • Electrician
  • Sanitary, Heating and Air conditioning Technology
  • Computer science
  • Physiotherapie
  • Automotive Technology
  • Professiona

എന്നീ മേഖലകളില്‍ ജോലിക്കാരുടെ കുറവ് സാരമായി ബാധിച്ചിട്ടുണ്ട്.

എന്താണ് ഈ പുതിയ കുടിയേറ്റ നിയമ ഭേദഗതി?

ചില ശ്രദ്ധേയമായ മാറ്റങ്ങള്‍

1)Blue card ലഭിക്കാനുള്ള ശമ്പള പരിധി 58,400 യുറോ എന്ന പ്രതിവര്‍ഷ ശമ്പളത്തില്‍ നിന്നും 43,800 യുറോ ആയി കുറയ്ക്കും. ഇത് പ്രതിമാസം 3650 യൂറോ ആയിരിക്കും. Blue card ഉടമകള്‍ക്ക് അവരുടെ കുടുംബാംഗങ്ങളെ ജര്‍മനിയില്‍ കൊണ്ടുവരാന്‍ പുതിയ നിയമ ഭേദഗതി ഏറെ സഹായകരമാണ്. കൂടാതെ വിദഗ്ധ ജോലിക്കാര്‍ക്ക് അവരുടെ യഥാര്‍ത്ഥ യോഗ്യതയ്ക്ക് പുറത്തുള്ള ഏതെങ്കിലും തൊഴിലില്‍ പരിശീലനം നേടിയിട്ടുണ്ടെങ്കില്‍ അത് ചെയ്യാനുള്ള അനുവാദം ലഭിക്കുന്നതായിരിക്കും

2)ജര്‍മ്മന്‍ പാസ്പോര്‍ട്ട്‌ കരസ്ഥമാക്കുന്നതിനുള്ള കാലാവധി ഇപ്പോള്‍ നിലവില്‍ ഉള്ള എട്ടു വര്‍ഷത്തില്‍ നിന്നും അഞ്ച് വര്‍ഷമായി കുറക്കുന്നതായിരിക്കും. നല്ല ഭാഷ വൈദഗ്ധ്യം( C1 Level) ജോലിയിലെ മികച്ച പ്രകടനം എന്നീ സാഹചര്യങ്ങളില്‍ മൂന്നു വര്‍ഷത്തിനു ശേഷം ജര്‍മ്മന്‍ പൗരത്വത്തിനു അപേക്ഷിക്കാവുന്നതാണ്.

  • • 67 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ജര്‍മന്‍ ഭാഷ സംസാരിക്കാനുള്ള കഴിവ് മാത്രം മതി ജര്‍മ്മന്‍ പൗരത്വം നേടാന്‍.
  • വിദേശ ദമ്പതികള്‍ക്ക് ജര്‍മ്മനിയില്‍ ജനിച്ച കുട്ടികള്‍ക്ക് ജര്‍മ്മന്‍ പൗരത്വം ലഭിക്കാന്‍ രക്ഷിതാക്കളില്‍ ആരെങ്കിലും ഒരാള്‍ കുറഞ്ഞത്‌ അഞ്ചുവര്‍ഷം ജര്‍മ്മനിയില്‍ ഉണ്ടായിരുന്നാല്‍ മതി.

3) വിദേശ പൗരന്മാര്‍ക്ക് അവരുടെ സ്വന്തം രാജ്യത്തെ പൗരത്വം ഉപേക്ഷിക്കാതെ തന്നെ ജര്‍മ്മന്‍ പാസ്പോര്‍ട്ട്‌ സ്വന്തമാക്കാവുന്നതാണ്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇത് പ്രയോജനം ചെയ്യണമെങ്കില്‍ ഇന്ത്യന്‍ ഗവണ്മെന്‍റ് ഇരട്ട പൗരത്വം സംബന്ധിച്ച നിയമ ഭേദഗതി വരുത്തുകയാണെങ്കില്‍ മാത്രമേ സാധ്യമാവുകയുള്ളു.

4) ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഏതെങ്കിലും തൊഴില്‍ പരിശീലനം നേടിയിട്ടുള്ളവര്‍ക്ക്, അത് ജര്‍മ്മനിയിലുള്ള തൊഴില്‍ പരിശീലനത്തിന് തുല്യമാണെങ്കില്‍, ആറു മാസം വരെ കാലാവധി ഉള്ള വിസയില്‍ ജര്‍മ്മനിയില്‍ പ്രവേശിച്ചു ജോലി അന്വേഷിക്കാവുന്നതാണ്. അതിനു ജര്‍മ്മന്‍ ഭാഷ പരിചയം അത്യാവശ്യമാണ്.

5) പഠനത്തിനായോ, തൊഴില്‍ പരിശീലനത്തിനായോ ജര്‍മ്മനിയില്‍ പോകാനാഗ്രഹിക്കുന്നവരെ സഹായിക്കുന്ന വിധത്തില്‍ ആണ് പുതിയ നിയമ ഭേദഗതി. വിദേശ വിദ്യാര്‍ഥികള്‍ക്ക് ജര്‍മ്മനിയില്‍ student trainee ആയി ജോലി ചെയ്യാന്‍ അനുവാദം ലഭിക്കുന്നതായിരിക്കും.

എന്താണ് Point System. എങ്ങനെ ജര്‍മ്മനിയില്‍ ജോലി കണ്ടെത്താം?

യൂറോപ്യൻ യൂണിയനില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാർക്കായി ഓപ്പർച്യുണിറ്റി കാർഡ് (Chancenkarte) എന്ന പുതിയ പോയിന്‍റ് അടിസ്ഥാനമാക്കിയുള്ള ഗ്രീൻ കാർഡ് സംവിധാനം അവതരിപ്പിക്കാൻ ജർമ്മനി ഒരുങ്ങുന്നു. മലയാളികളെ സംബന്ധിച്ചിടത്തോളം ഇത് വളരെ സ്വാഗതാര്‍ഹമായ മാറ്റം ആണ്.

എന്താണ് ഓപ്പർച്യുണിറ്റി കാർഡ് (Chancenkarte)

2024 ന്‍റെ തുടക്കത്തിൽ അവതരിപ്പിക്കാന്‍ പോകുന്ന ഓപ്പർച്യുണിറ്റി കാർഡ് ജർമ്മനിയിലേക്ക് കുടിയേറുന്നതിന് പുതിയതും എളുപ്പവുമായ പാത തുറക്കും. വിദേശ ജോലിക്കാരെ ട്രയൽ ജോലികൾക്കായി ജർമ്മനിയിലേക്ക് വരാൻ ഓപ്പർച്യുണിറ്റി കാർഡ് അനുവദിക്കും. തൊഴിലുടമകൾക്ക് യഥാർത്ഥ യോഗ്യതകളും അനുയോജ്യതയും പരിശോധിക്കാൻ കഴിയുന്ന ഒരു മാർഗ്ഗമാണിത്. പുതിയ സംവിധാനം വിദേശത്ത് നിന്ന് യോഗ്യതയുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് എളുപ്പമാക്കും.

ഒരു വര്‍ഷത്തെ വിസയില്‍ ജർമ്മനിയിൽ വന്ന് ജോലി അന്വേഷിക്കാനുള്ള അവസരമാണിത്. ഒരു വർഷത്തേക്ക് കൂടി ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ കാലാവധി നീട്ടാനുള്ള സാധ്യതയുണ്ട്. നിങ്ങൾ ജർമ്മനിയിൽ താമസിക്കുന്ന സമയത്ത് നിങ്ങളുടെ ജീവിതച്ചെലവുകൾ ക്കുള്ള തുക കണ്ടെത്തേണ്ടതുണ്ട്. എന്നാൽ നിങ്ങളുടെ വൈദഗ്ധ്യമുള്ള മേഖലയിൽ ഒരു Full time job ലഭിക്കുന്നതുവരെ നിങ്ങൾക്ക് Part time ജോലി ചെയ്യാനും സാധിക്കുന്നതാണ്. കാനഡയില്‍ ഉള്ളതിന്‍റെ സമാനമായ മാതൃകയാണ് ഇത്.

നിങ്ങൾക്ക് ഒരു ഓപ്പർച്യുണിറ്റി കാർഡ് ലഭിക്കണമെങ്കിൽ നിങ്ങൾ ഓൺലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടി വരും. ഓപ്പർച്യുണിറ്റി കാർഡ് യോഗ്യത നേടുന്നതിന്, നിങ്ങൾ ചില മാനദണ്ഡങ്ങൾ പാലിക്കുകയും മതിയായ പൊയന്റുകള്‍ നേടുകയും വേണം. കാര്‍ഡ്‌ ലഭിക്കാന്‍ നിങ്ങള്‍ ഏറ്റവും കുറഞ്ഞത്‌ ആറു പോയിന്‍റ് നേടിയിരിക്കണം.

ഓപ്പർച്യുണിറ്റി കാർഡിന് എങ്ങനെ അപേക്ഷിക്കണമെന്നുള്ള video ഞങ്ങള്‍ ചെയ്യുന്നുണ്ട്.

https://www.youtube.com/@MallusAbroad

ഇതാണ് ഞങ്ങളുടെ Youtube Channel. Subscribe ചെയ്യാൻ മറക്കരുത്. നിങ്ങൾക്ക് ഉപകാരപ്പെടുന്ന ഒരുപാട് videos വരുന്നുണ്ട്.Youtube ല്‍ @MallusAbroad എന്ന് type ചെയ്താൽ ഞങ്ങളുടെ channel കാണിക്കുന്നതായിരിക്കും.

ഓപ്പർച്യുനിറ്റി കാർഡിന്‍റെ മാനദണ്ഡങ്ങള്‍

  • ഒരു വിദേശ യൂണിവേഴ്സിറ്റി ബിരുദം അല്ലെങ്കിൽ വൊക്കേഷണൽ സ്കൂൾ ഡിപ്ലോമ,
  • ജർമ്മൻ ഭാഷാ വൈദഗ്ദ്ധ്യം
  • 35 വയസ്സിൽ താഴെയുള്ള ഒരു പ്രായം.
  • ജോലി പരിചയം

ജോലി പരിചയം ഇല്ലെങ്കില്‍ പോലും, കൂടാതെ ഭാഷ പരിചയം കുറവാണെങ്കിലും നിങ്ങള്‍ക്ക് ഓപ്പർച്യുനിറ്റി കാര്‍ഡിന് അപേക്ഷിക്കാം. ഏറ്റവും കുറഞ്ഞത്‌ ആറു പോയിന്‍റ് നേടിയിരിക്കണം എന്നത് മാത്രമാണ് നിബന്ധന.

Family Reunification ന് എന്ത് മാറ്റം ആണ് കൊണ്ടുവരുന്നത്?

ജര്‍മ്മനിയിലുള്ള ഒരു വിദഗ്ധ ജോലിക്കാരുടെ spouse നും കുട്ടികള്‍ക്കും മാത്രമല്ല ജര്‍മനിയിലേക്ക്‌ വരാന്‍ സാധിക്കുന്നത് എന്നാല്‍ ഇന്ത്യയിലുള്ള തങ്ങളുടെ parents നെയും കൂടാതെ parents-in-law യെയും ജര്‍മ്മനിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്നതാണ്.

ടൂറിസ്റ്റ് വിസയില്‍ ജര്‍മ്മനിയില്‍ വന്ന് ജോലി കണ്ടുപിടിക്കാന്‍ സാധിക്കുമോ?

തീര്‍ച്ചയായും സാധ്യമാണ്. ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ നിന്ന് ജര്‍മ്മനിയില്‍ വന്നു ജോലി കണ്ടെത്തുകയാണെങ്കില്‍, ആ ടൂറിസ്റ്റ് വിസയുടെ കാലയളവില്‍ ജര്‍മ്മനിയില്‍ നിന്നുകൊണ്ട് തന്നെ വിസ മാറാവുന്നതാണ്.

ഇന്ത്യയില്‍ നിന്നുള്ള Nursing Assistent കള്‍ക്ക് ജര്‍മ്മനിയില്‍ ജോലി കണ്ടെത്താന്‍ സാധിക്കുമോ?

ഇന്ത്യയില്‍ നിന്നുള്ള Nursing Assistent കള്‍ക്ക് ജര്‍മ്മനിയില്‍ ജോലി കണ്ടെത്താനുള്ള അവസരവും ജര്‍മ്മന്‍ ഗവണ്മെന്‍റ് (der Bundestag) ഈ നിയമ ഭേദഗതിയിലൂടെ മുന്നോട്ട് വയ്ക്കുന്നുണ്ട്‌.

2024 March ല്‍ ഈ നിയമ ഭേദഗതി നിലവില്‍ വരുന്നത് വരെ നമ്മള്‍ക്ക് കാത്തിരിക്കേണ്ടി വരും. MallusAbroad.com ല്‍ ഞങ്ങള്‍ എല്ലാ വിവരങ്ങളും അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

 


 

നിങ്ങളുടെ അഭിപ്രായങ്ങൾ,     നിർദ്ദേശങ്ങൾ വഴി അറിയിക്കുക.

Leave a Reply

Start typing and press Enter to search

error: Content is protected !!
×