ആളുകൾ ഏറ്റവും സന്തുഷ്ടരായി ജീവിക്കുന്ന ജർമ്മൻ നഗരങ്ങൾ

ആളുകൾ ഏറ്റവും സന്തുഷ്ടരായി ജീവിക്കുന്ന ജർമ്മൻ നഗരങ്ങൾ

by Badrudheen, 1 min read

The happiest cities in Germany

ആളുകൾ ഏറ്റവും സന്തുഷ്ടരായ ജർമ്മൻ നഗരങ്ങളെ പുതിയ SKL ഹാപ്പിനസ് അറ്റ്‌ലസ് (Glücksatlas) വെളിപ്പെടുത്തി ഫ്രെബുർഗ് യൂണിവേഴ്‌സിറ്റിയിലെ അക്കാദമിക് വിദഗ്ധർ, ജർമ്മനിയിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ 3.001 ആളുകളിലാണ് സർവേ നടത്തിയത്. 16-നും 74-നും ഇടയിൽ പ്രായമുള്ള ആളുകളോട് ജീവിതത്തിൽ അവർ എത്രമാത്രം സംതൃപ്തരാണെന്ന് 1- 10 വരെ വിലയിരുത്താൻ ആവശ്യപ്പെടുകയായിരുന്നു.

സർവേ പ്രകാരം, ജർമ്മൻ ഫെഡറൽ റിപ്പബ്ലിക്കിലെ എല്ലാ വലിയ നഗരങ്ങളിൽ നിന്നും ഏറ്റവും സന്തോഷത്തോടെ ജീവിതം നയിക്കുന്നവർ ഹാംബുർഗ്കാരാണ്. വടക്കൻ ഹാൻസീറ്റിക് നഗരത്തിലെ നിവാസികൾ അവരുടെ ജീവിതത്തിന് 7.16 സംതൃപ്തി നൽകിയതായി പഠനം കണ്ടെത്തി. ഫ്രാങ്ക്ഫുർട്ട് (7.07), മ്യൂണിക്ക് (6.9), ബെർലിൻ (6.88), ഹാനോഫർ (6.75) എന്നിങ്ങനെയാണ്, 2023-ൽ ആളുകൾ ഏറ്റവും സന്തുഷ്ടരായി ജീവിക്കുന്ന ആദ്യ അഞ്ച് ജർമ്മൻ നഗരങ്ങൾ.

അതേസമയം, ലീപ്‌സിഷ് (6.44), ഡ്രെസ്‌ഡൻ (6.49), ബ്രിമെൻ (6.5) എന്നീ മൂന്ന് മെട്രോപൊളിറ്റൻ നഗരങ്ങളിലാണ്, 2023-ൽ ഏറ്റവും തൃപ്‌തി കുറഞ്ഞു ജീവിതം നയിക്കുന്നവർ.

ഫ്രയ്ബുർഗ് യൂണിവേഴ്സിറ്റി ഗവേഷകനായ ബ്രെൻഡ് റാഫെൽഹൂഷെൻ്റെ അഭിപ്രായത്തിൽ, “പൗരന്മാരുടെ വരുമാന നില, വ്യക്തിഗത ആരോഗ്യം, നഗരത്തെകുറിച്ചുള്ള അവരുടെ ബോധം, പൊതു സേവനങ്ങളിലുള്ള സംതൃപ്തി എന്നിവയാണ് പൗരന്മാരുടെ മൊത്തത്തിലുള്ള സന്തോഷം നിർണ്ണയിക്കുന്നതിൽ പ്രധാനമായും പങ്ക് വഹിക്കുന്നു ഘടകങ്ങൾ”. ബെർലിനുകാർ സന്തോഷ നിലവാരത്തിൽ (6.72) ദേശീയ ശരാശരിയേക്കാൾ മുകളിലാണെങ്കിലും, തലസ്ഥാനത്ത് താമസിക്കുന്ന ആളുകൾക്ക് നഗരത്തിലെ സുരക്ഷ, ഭരണനിർവഹണം, ഗതാഗത സൗകര്യങ്ങൾ, പൊതു സേവനങ്ങൾ എന്നിവയുടെ ഗുണനിലവാരത്തിൽ പ്രത്യേകിച്ച് അതൃപ്തി രേഖപ്പെടുത്തി. അതേസമം, ബെർലിനക്കാർ അവരുടെ വ്യക്തിജീവിതത്തിലും വരുമാനത്തിലും തൊഴിൽ ജീവിതത്തിലും വളരെ സംതൃപ്തരാണ്.

SKL ഗ്ലൂക്‌സ്അറ്റ്‌ലസിന്റെ അഭിപ്രായത്തിൽ, 2023-ലെ ഏറ്റവും സന്തോഷകരമായ ജർമ്മൻ നഗരങ്ങൾ.

ഏറ്റവും സന്തോഷകരമായ ജർമ്മൻ നഗരങ്ങൾ(2023)

If you enjoyed this article, share it with your friends and colleagues!
All your comments and suggestions are welcome!

Leave a Reply

Start typing and press Enter to search

error: Content is protected !!
×