ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായി
BBC സംപ്രേഷണം ചെയ്യുന്ന മെയ് നാലാം തിയതി Coventry യിൽ വച്ച് നടക്കുന്ന ബ്രിട്ടീഷ് കബഡി ലീഗ് ചാപ്യൻഷിപ് യുഗ്മ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡന്റ് ജോർജ് തോമസ് ഉദ്ഘാടനം ചെയ്യുന്നതാണ്. വാർവിക്ക് & ലെമിഗ്ട്ടൻ അസോസിയേഷൻ പ്രസിഡന്റ് തോമസ് ജോർജ്, യുഗ്മ മിഡ്‌ലാന്ഡ്സ് റീജിയണൽ ജോയിന്റ് ട്രഷറർ ലുയിസ് മേനാചേരി എന്നിവർ പരിപാടിയിൽ പങ്കെടുക്കുന്നതാണ്.
യുകെയിലെ പല സിറ്റികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മൂന്നാമത് British kabaddi league, ഇംഗ്ലണ്ടിലെ Wolverhampton ൽ ഏപ്രിൽ 19 ആം തീയതി തുടക്കം കുറിച്ചു. ഈ സീസണിൽ 9 ടീമുകളാണ് മാറ്റുരയ്ക്കുന്നത് . അതിൽ മലയാളികളുടെ സ്വന്തം ടീമായ Nottingham റോയൽസും മത്സരിക്കുന്നു എന്നുള്ളത് അഭിമാനമാണ്.
ഈ സീസണിൽ ആൺകുട്ടികളുടെ മാത്രമല്ലാതെ നമ്മുടെ കേരള പെൺകുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ടീം ഇറക്കാൻ പറ്റിയതിൽ ടീം Nottingham Royals സന്തുഷ്ടരാണ്.
ലീഗ് മത്സരങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്…
Grand Prix one- – April 19,20,21 Wolverhampton
Grand Prix two – May 3,4 Coventry
Grand Prix three – May 11,12 Glasgow
Grand finals – May 18,19 Birmingham
ഇതിൽ ശക്തരായ Manchester, Wolverhampton എന്നീ ടീമുകൾക്കെതിരെ വമ്പൻ ജയത്തോടെ നോട്ടിങ്ഹാം റോയൽസ് ന്റെ girls ടീം ഫൈനൽ ൽ പ്രവേശിച്ചു. ഫൈനൽ മത്സരങ്ങൾ മെയ് 19 ന് Birmingham ൽ വച്ച് നടക്കും. മത്സരങ്ങൾ തത്സമയം ബിബിസി ൽ ടെലികാസ്റ് ചെയ്യും.
പങ്കെടുക്കുന്ന ടീമുകൾ
- Birmingham bulls
- Nottingham Royals
- Glasgow Unicorns
- Wolverhampton wolves
- Manchester Raiders
- Edinburgh Eagles
- Coventry charger’s
- Sandwell kings
- Walsall Hunters
മേളപൊലിമ കവന്ററിയുടെ കലാകാരന്മാർ അവതരിപ്പിക്കുന്ന താളവൈവിദ്യമാർന്ന ചെണ്ടമേളവും വാർവിക്ക് & ലെമിഗ്ട്ടൻ അസോസിയേഷൻ അവതരിപ്പിക്കുന്ന മനോഹരമായ കേരള തനിമയർന്ന തിരുവാതിരയും ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം തികച്ചും സൗജന്യം ആയിരിക്കുന്നതായിരിക്കും.
Sithara’s Project Malabaricus UK Tour 2024 For enquries : Joice James – 07440070420 Kalabhavan Nice -07405395013 Book your tickets : https://events.magnavision.tv 10%DISCOUNT CODE for Romford and Liverpool : JAMESANDJ 10%DISCOUNT CODE for Coventry : COVENTRY10