തായ്‌ലൻഡിൽ എയർഏഷ്യ വിമാനത്തിൽ യാത്രക്കിടെ പാമ്പിനെ കണ്ടു ഭയന്ന് യാത്രക്കാർ
ബാങ്കോക്കിനും തായ്‌ലൻഡിലെ ഫുക്കറ്റിനും ഇടയിലുള്ള യാത്രക്കിടെയാണ് എയർഏഷ്യ വിമാനത്തിലെ ക്യാബിന്റെ ഓവർഹെഡ് കമ്പാർട്ട്‌മെന്റിൽ 2 അടി നീളമുള്ള പാമ്പ് ഇഴഞ്ഞു നീങ്ങുന്നത് യാത്രാക്കാർ കണ്ടത്. പരിഭ്രാന്തരായ യാത്രക്കാർ പെട്ടെന്ന് പിറകിലത്തെ സീറ്റുകളിലേക്ക് മാറുകയായിരുന്നു.
ജനുവരി 13ന് എയർഏഷ്യ എയർബസ് എ320 വിമാനത്തിലാണ് സംഭവം. ഒരു ജീവനക്കാരൻ പ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗിച്ചു പാമ്പിനെ ഒരു കവറിൽ കെട്ടി യാത്രക്കാരെ ശാന്തരാക്കി.
യാത്രക്കാരിൽ ഒരാൾ റെക്കോർഡ് ചെയ്ത വീഡിയോ നിങ്ങൾക്ക് ചുവടെയുള്ള ലിങ്കിൽ കാണാൻ സാധിക്കുന്നതാണ്.
Click here to see the video on “X” platform which was recorded by a passenger.