ബര്‍ലിനിലില്‍ ഒരു സിംഹത്തെ കണ്ടതായി മുന്നറിയിപ്പ്.

ബര്‍ലിനിലില്‍ ഒരു സിംഹത്തെ കണ്ടതായി മുന്നറിയിപ്പ്.

ബെര്‍ലിനിലില്‍ കഴിഞ്ഞ രാത്രിയില്‍ ഒരുസിംഹത്തെ അലഞ്ഞു നടക്കുന്നത്കണ്ടതായിമുന്നറിയിപ്പ്.

പോലീസ് ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് അന്വേഷണം നടത്തുന്നുണ്ട്. ബര്‍ലിനില്‍ Teltow ഭാഗത്തായി കണ്ടതായി ആണ് അറിയിപ്പ്. കഴിഞ്ഞ രാത്രിയിൽ ദൃക്‌സാക്ഷികൾ വന്യമൃഗത്തിന്‍റെ ദൃശ്യങ്ങൾ പകർത്തിയിരുന്നു, ഉടനെ തന്നെ പോലീസില്‍ അറിയിക്കുകയും ചെയ്തു. ഈ മൃഗം വഴിയരികിൽ ഒരു കാട്ടുപന്നിയെ വേട്ടയാടുകയോ കൊല്ലുകയോ ചെയ്തതായി പറയപ്പെടുന്നു. കഴിഞ്ഞ രാത്രിയില്‍ പോലീസ് ഈ  മൃഗത്തെ രണ്ടാമതും കണ്ടതായി ഉച്ചയ്ക്ക് 1 മണിക്ക് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. Kleinmachnow, Stahnsdorf, Teltow എന്നീ ഭാഗങ്ങളില്‍ താമസിക്കുന്ന കഴിഞ്ഞ രാത്രിയില്‍ പോലീസ് ഈ  മൃഗത്തെ രണ്ടാമതും കണ്ടതായി ഉച്ചയ്ക്ക് 1 മണിക്ക് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. അത് സിംഹം തന്നെയാണെന്ന് ഇപ്പോഴും ഉറപ്പ് വരുത്തിയിട്ടില്ല. Kleinmachnow, Stahnsdorf, Teltow എന്നീ ഭാഗങ്ങളില്‍ താമസിക്കുന്ന താമസക്കാരോട് അവരുടെ അപ്പാർട്ടുമെന്‍റ്കളില്‍ നിന്ന് പുറത്ത് ഇറങ്ങുമ്പോള്‍ ജാഗ്രതയോടെ വേണമെന്ന് പോലീസ് അറിയിക്കുന്നുണ്ട്. വളര്‍ത്തു മൃഗങ്ങളെ നിങ്ങളുടെ വീടുകളിലേക്ക് മാറ്റണമെന്നും ആഭ്യര്‍ഥിക്കുന്നുണ്ട്. ഈ മൃഗം എവിടെ നിന്നാണ് വന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മൃഗത്തിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

Leave a Reply

Start typing and press Enter to search

error: Content is protected !!
×