ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ OICC UK , അനുശോചന യോഗവും , പ്രത്യേക പ്രാർത്ഥനയും , ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.

ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ OICC UK , അനുശോചന യോഗവും , പ്രത്യേക പ്രാർത്ഥനയും , ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.

ലണ്ടൺ : മുൻ കേരള മുഖ്യമന്ത്രിയും കോൺഗ്രസിന്‍റെ അനിഷ്യേധ്യ നേതാവുമായിരുന്ന ശ്രീ ഉമ്മൻ ചാണ്ടിയുടെ അകാല നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി OICC UK , ലണ്ടനിൽ യോഗം ചേർന്നു  , അനുശോദന മീറ്റിങ്ങിൽ , അദ്ദേഹത്തന്‍റെ  ആത്മാവിന്‍റെ നിത്യ ശാന്തിക്കായി പ്രത്യേക പ്രാർത്ഥനകളും നടത്തി , അനുശോചന യോഗത്തിൽ UK യിൽ അങ്ങോളം ഇങ്ങോളമുള്ള ഒട്ടനവധി OICC നേതാക്കന്മാർ പങ്കെടുത്തു , എല്ലാവരും തന്നെ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു , അനുശോചന യോഗത്തിൽ OICC UK യുടെ കേന്ദ്ര , റീജൺ , യൂണിറ്റ് നേതാക്കന്മാർ അനുശോചിച്ചു.

ഒഐസിസി യുകെ നാഷണൽ പ്രസിഡന്‍റ്  ശ്രീ കെ കെ മോഹൻദാസിന്‍റെ  അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഒഐസിസി യുകെ  യുടെ കേന്ദ്ര വൈസ് പ്രസിഡന്റുമാരായ ശ്രീ സുജു ഡാനിയേൽ , ശ്രീ അൽസർ അലി , കേന്ദ്ര ജനറൽ സെക്കട്ടറി ശ്രീ ബേബികുട്ടി ജോർജ് ,ശ്രീ ഷാജി ആനന്ദ് , കേന്ദ്ര സെകട്ടറി  ശ്രീ അപ്പാ ഗഫൂർ ,ശ്രീ സണ്ണി ലൂക്കോസ് ,കേന്ദ്ര ട്രഷറർ ശ്രീ ജവഹർ ലാൽ , ഒഐസിസി യുകെ  ഹൗൻസ്ലൊവ്‌  പ്രസിഡന്റ് ശ്രീ ബാബു പൊറിഞ്ചു , ഒഐസിസി യുകെ , സറെ റീജൻ പ്രസിഡന്റ് ശ്രീ വിത്സൺ ജോർജ് , വൈസ് പ്രസിഡന്റ് ശ്രീ അനൂപ് ശശി , സെകട്ടറി ശ്രീ സാബു ജോർജ്  , എന്നിവർ അനുശോചന സമ്മേളനത്തിന് മുഖ്യ നേതൃത്വം വഹിച്ചു.

ശ്രീ ഉമ്മൻ ചാണ്ടി സാർ ജീവശ്വാസം പോലെ ജനങ്ങളെ കരുതിയ ഒരാളായിരുന്നു എന്നും . ജനങ്ങളാൽ ചുറ്റപ്പെട്ടല്ലാതെ അദ്ദേഹത്തെ കാണാൻ ആകുമായിരുന്നില്ലെന്നും  കേന്ദ്ര പ്രസിഡന്‍റ്  ശ്രീ കെ കെ മോഹൻദാസ് അനുസ്മരിച്ചു , അഞ്ച് പതിറ്റാണ്ടിലേറെ കാലം പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു നേതാവ് . തുടർച്ചയായി ഒരേ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട്, 50 വർഷത്തിലധികം തുടരുക എന്നതും ഉമ്മൻ ചാണ്ടിയ്ക്ക് മാത്രം സാധ്യമായ ഒന്നായിരുന്നു എന്ന്  കേന്ദ്ര ജനറൽ സെക്കട്ടറി ശ്രീ ബേബികുട്ടി ജോർജ് തന്‍റെ  അനുശോചന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു , കക്ഷി രാഷ്ട്രീയത്തിനതീതമായ സൗഹൃദം എക്കാലവും കാത്തുസൂക്ഷിച്ച അദ്ദേഹം ഭരണ, രാഷ്ട്രീയ രംഗങ്ങളിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് കടന്നുപോകുന്നത്. അമ്പതാണ്ടുകളിലേറെക്കാലം കോൺഗ്രസിനെ അടയാളപ്പെടുത്തിയ രാഷ്ട്രീയ ധാരയാണ് ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ ഇല്ലാതാവുന്നതെന്ന് കേന്ദ്ര വൈസ് പ്രസഡന്‍റ്  ശ്രീ സുജു ഡാനിയേൽ തന്‍റെ  അനുശോചന പ്രസംഗത്തിൽ പറഞ്ഞു , ഇനി ഉമ്മൻ ചാണ്ടി സർ ഉണ്ടാക്കി വച്ച ഈ  റെക്കോർഡ് ആർക്കും മറികടക്കാൻ സാധിക്കില്ലന്നും , ഉമ്മൻ ചാണ്ടി നമ്മെ വിട്ടുപോയി എന്ന് ചിന്തിക്കാൻ പോലും പറ്റുന്നില്ലന്നും വളരെ ഗദ്ഗദത്തോട് ഒഐസിസി സറേ റീജൻ പ്രസിഡന്‍റ്  ശ്രീ വിത്സൺ ജോർജ് തന്‍റെ  അനുശോചന പ്രസംഗത്തിൽ പറഞ്ഞു ,ബഹുമാനപ്പെട്ട പാസ്റ്റർ സണ്ണി ലൂക്കോസിന്‍റെ  നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തി പരേതന്‍റെ ആത്മശാന്തിക്കായി പ്രാർത്ഥിച്ചു.

ഒഐസിസി യുകെ യിലെ സമുന്നത നേതാക്കന്മാരായ ശ്രീ ജോർജ് ജോസഫ് , ശ്രീ അഷ്‌റഫ് അബ്‌ദുല്ല , ശ്രീ സി നടരാജൻ ശ്രീ സ്റ്റാൻസൺ മാത്യു , ശ്രീമതി നന്ദിത നന്ദു , ശ്രീ നൂർ മുഹമ്മദ് , ശ്രീ തോമസ് ഫിലിപ് എന്നിവർ അവർക്ക് ഉമ്മൻ ചാണ്ടി സാറിനോട് നേരിട്ടുണ്ടായ അനുഭവങ്ങൾ പങ്കു വച്ച് ചെറിയ വാക്കുകളിൽ  അനുശോചന പ്രസംഗങ്ങൾ നടത്തി  , പല നേതാക്കന്മാരും പ്രസംഗിച്ചപ്പോൾ തൊണ്ട ഇടറിയതും  , പലരും നിയന്ത്രണം വിട്ടു കരഞ്ഞു പോകുന്നതുമെല്ലാം സൂചിപ്പിക്കുന്നത് അവർക്കെല്ലാം ഉമ്മൻ ചാണ്ടി സാർ എത്ര വേണ്ടപ്പെട്ട ആൾ ആയിരുന്നു എന്നും , ഉമ്മൻ ചാണ്ടി എന്ന നേതാവ് ജങ്ങളെ എങ്ങനെയെല്ലമാണ് സ്വാധിനിച്ചത് എന്നും വിളിച്ചു പറയുന്ന ഒന്നായിരുന്നു  , എല്ലാവരും തന്നെ ഉമ്മൻ ചാണ്ടി സാറിന്‍റെ  ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി അദ്ദേഹത്തിന്‍റെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുകയും അദ്ദേഹത്തിന്‍റെ  കുടുംബത്തോടുള്ള നിസീമമായ അനുശോധനം രേഖപ്പെടുത്തുകയും ചെയ്തു.

Leave a Reply

Start typing and press Enter to search

error: Content is protected !!
×