NMCA – നോട്ടിങ്ങാം മലയാളി അസോസിയേഷന്‍, ഓണാഘോഷം ആര്‍പ്പോ-2023
by Raju George, 1 min read.
Nottingham, UK: – ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും നിറവില്‍ വീണ്ടുമൊരു തിരുവോണം. ലോകത്തിലെവിടെയായാലും മലയാളികള്‍ ഓണാഘോഷത്തില്‍ ഒരു കുറവും വരുത്താറില്ല. ഒത്തുചേരലിന്‍റെ ഒരു ആഘോഷക്കാലമാണ് ഓണം മലയാളികള്‍ക്ക്. എല്ലാവര്‍ഷത്തെയും പോലെ ഇത്തവണയും നോട്ടിങ്ങാം മലയാളി അസോസിയേഷന്‍ വളരെ ഭംഗിയായി ഓണാഘോഷ പരിപാടികള്‍ നടത്തുകയുണ്ടായി.
2023 ഓണാഘോഷപരിപാടികള്‍ NMCA നോട്ടിങ്ങാം മലയാളീ അസോസിയേഷന്‍ സെക്രട്ടറി അശ്വിന്‍റെ നേതൃത്വത്തില്‍ വളരെ ഗംഭീരമായിനടത്തപ്പെട്ടു. കലാകായിക മത്സരങ്ങള്‍ NMCA പ്രസിഡന്റ് സാവിയോ ഉത്ഘാടനം നിര്‍വഹിച്ച്, മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനവിതരണം നടത്തുകയുണ്ടായി .
പുലികളി, വടംവലി മത്സരം, ഓട്ടമത്സരം, ചാക്കില്‍കെട്ട് കളി, മിഠായിപെറുക്കല്‍ തുടങ്ങിയ വിവിധ മത്സരങ്ങളില്‍ നിരവധി പേര്‍ പങ്കെടുക്കുകയുണ്ടായി. യുക്മ നാഷണല്‍ വള്ളംകളി മത്സരത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നോട്ടിങ്ങാം പുരുഷ വനിത ടീമുകള്‍ക്ക് സമ്മാനം വിതരണം ചെയ്യുകയുണ്ടായി. മാവേലിയായി രംഗത്തെത്തിയത് ജാന്‍ ആയിരുന്നു.
ഓണാഘോഷപരിപാടികളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും NMCA മലയാളീ അസോസിയേഷന്‍റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുകയും അതുപോലെ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ആരോഗ്യവും ഐശ്വര്യവും നേരുന്നു.