വർണ്ണമത്സ്യങ്ങളുടെ ഫിഷ് ഫാം & കിടിലൻ പാർക്ക്, KPM Fish Farm-Near to Vagamon
ഇടുക്കി ജില്ലയിൽ വാഗമണിനടുത്തു വർണ്ണ മത്സ്യങ്ങൾക്കൊപ്പം കുറച്ചു സമയം ചിലവഴിക്കാൻ മനോഹരമായ ഒരിടം. ഈ പാർക്കിലേക്ക് ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഒഴുകിയെത്തുന്നത്. വാഗമണ്ണിൽ നിന്നും ഉപ്പുതറക്ക് പോകുന്ന വഴിയിൽ പുളിങ്കട്ടക്ക് അടുത്തായി അതിമനോഹരമായ ഫിഷ് ഫാം & പാർക്ക് ഉണ്ട്, KPM ഫിഷ് ഫാം പുളിങ്കട്ട. ഇരുപതു വർഷത്തോളം കരിങ്കല്ലുകൾ പൊട്ടിച്ചെടുത്തിരുന്ന ഒരു ക്വാറി ആയിരുന്നു ഇവിടം. പിന്നീട് ഇവിടം മീനുകളെ വളർത്തുന്നതിനായി തുടങ്ങുകയും നിറയെ കാഴ്ചക്കാരെ ആകർഷിക്കുന്ന ഒരു പാർക്ക് ആയി മാറുകയുമായിരുന്നു.
കൊട്ടവഞ്ചിയിൽ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടം മറക്കാനാവാത്ത ഒരനുഭവമായിരിക്കും. അതുപോലെ മനോഹരമായ ബോണസായി ഗാർഡൻ ഇവിടുത്തെ ആകർഷണീയങ്ങളിൽ ഒന്നാണ്, ആർട്ടിഫിഷ്യൽ വാട്ടർ ഫോഗ്, ആർട്ടിഫിഷ്യൽ വെള്ളച്ചാട്ടം, കിഡ്സ് പൂൾ തുടങ്ങി നിരവധി വിനോദ ആക്ടിവിറ്റികൾ ഉണ്ടിവിടെ. കുടുംബസമേതം കുറച്ചു സമയം ഒന്നിച്ചിരിക്കാൻ നല്ലൊരിടം. ആർട്ടിഫിഷ്യൽ വാട്ടർ ഫോഗ് ഉള്ളതിനാൽ എത്ര ചൂടിലും ഇവിടെ സുഖകരമായ കുളിർമ അനുഭവപ്പെടുന്നതാണ്.
എല്ലാവർക്കും ഒരു രണ്ടു – മൂന്നു മണിക്കൂർ എൻജോയ് ചെയ്യാൻ സാധിക്കുന്ന മനോഹരമായ പാർക്കാണിത്. പാർക്കിലേക്കുള്ള പ്രവേശന ഫീ 50 Rs ആണ്, അതുപോലെ കുട്ടവഞ്ചിയിൽ കയറുന്നതിനുള്ള ഫീ ഒരാൾക്ക് 100 Rs ആണ് . ആഴ്ചയിൽ എല്ലാദിവസവും പാർക്ക് തുറന്നു പ്രവർത്തിക്കുന്നുണ്ട്. അഡ്രസ്സും ഗൂഗിൾ മാപ് ലൊക്കേഷനും ചുവടെ കൊടുക്കുന്നു.
KPM Fish Farm
PX77+MQC, Kumarikulam valacode, Upputhara, Kerala 685505
Google Map Location – KPM Fish Farm – Click here