മലയാളികൾ അടക്കം നിരവധി ഇൻഡ്യാക്കാർ ഇസ്രായേലിലും പലസ്തീനിലുമായി കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്
ഇസ്രായേലിൽ ഏകദേശം 18,000 ഇന്ത്യൻ പൗരന്മാരുണ്ട് എന്നാണ് ഇന്ത്യൻ എംബസ്സിയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ വിദ്യാർത്ഥികൾ. IT വിദഗ്ദ്ധർ, നഴ്സുമാർ, സന്ദർശകർ തുടങ്ങിയ നിരവധി പേർ ഉണ്ട്. ശനിയാഴ്ച ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ വൻ അപ്രതീക്ഷിത ആക്രമണത്തിനു ശേഷം പുറത്തിറങ്ങാനാവാതെ ബങ്കറിനുള്ളിലും അതുപോലെ വീടുകളിലും കഴിയുന്ന നിരവധി ഇൻഡ്യാക്കാർ ഉണ്ട്. ഹമാസുമായി ഇസ്രായേൽ സംഘർഷം രൂക്ഷമായതോടെ വ്യോമഗതാഗതം തടസ്സപ്പെട്ടു.
ഒരു മലയാളി നഴ്സിന് ഇസ്രായേലിൽ ആക്രമണത്തിൽ പരിക്കുകൾ സംഭവിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയും വിദഗ്ദ്ധ ചികിത്സക്കായി മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്യപ്പെട്ടു. ഫലസ്തീൻ പോരാളികളും ഇസ്രായേൽ സേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നതിനാൽ തെക്കൻ ഇസ്രായേലിൽ സ്ഥിതി അതീവ ഗുരുതരമാണ്. പല പ്രമുഖ അന്താരാഷ്ട്ര എയർലൈനുകളും ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിലേക്കുള്ള തങ്ങളുടെ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചു.
ഇന്ത്യൻ എംബസി ഇന്ത്യൻ പൗരന്മാരോട് ജാഗ്രത പാലിക്കാനും, അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കാനും അതുപോലെ സുരക്ഷാ ഷെൽട്ടറുകൾക്ക് സമീപം തുടരാനും അഭ്യർത്ഥിക്കുന്നു.
ഇന്ത്യൻ പൗരന്മാർക്കായി, ഇന്ത്യൻ സർക്കാർ 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര ഹെൽപ്പ് ലൈൻ സജീവമാക്കി.
ഹെൽപ്പ് ലൈനിലെ ബന്ധപ്പെടാനുള്ള നമ്പറുകൾ:
Embassy of India, Tel Aviv, Israel
https://www.indembassyisrael.gov.in/pages?id=vbmOe&subid=Pdy7a
Email: cons1.telaviv@mea.gov.in
+97235226748
Jawwal – 0592 916418
WhatsApp – +97059291641
ഇസ്രായേലിലെ ആശുപത്രികളിലെ എമർജൻസി കോൺടാക്ട് നമ്പറുകൾ
Soroka Medical Center – 1255177
Barzilai Medical Center – 1255171
Assuta Ashdod Hospital – 1255182
Kaplan Medical Center – 1255181
Shamir Medical Center – 1255188
Wolfson Medical Center – 1255135
Sheba Medical Center – 1255131
Tel Aviv Sourasky Medical Center – Ichilov Hospital – 1255133
Hadassah Ein Kerem Medical Center – 1255122
Shaare Zedek Medical Center – 02-5645024
Rabin Medical Center – 1255134
Rambam Hospital – 1255144
Bnai Zion Medical Center – 1255145
Hillel Yaffe Medical Center – 1255166
ഇസ്രായേലി സന്നദ്ധ ദൗത്യസംഘങ്ങൾ കുടുങ്ങി കിടക്കുന്നവർക്ക് ഭക്ഷണവും വെള്ളവും മരുന്നുകളും എത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി നടത്തുന്നുണ്ട്.
Sanu
9 Oct 2023Thanks for the information
Ann
9 Oct 2023Thankyou