ഒരു നേഴ്സിന് ജർമനിയിൽ എത്ര രൂപ സാലറി കിട്ടുന്നുണ്ട്?

ഒരു നേഴ്സിന് ജർമനിയിൽ എത്ര രൂപ സാലറി കിട്ടുന്നുണ്ട്?

നേഴ്സുമാർക്ക് ജർമനിയിൽ എവിടെ ആണ് ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്നത്?

ജര്‍മനിയില്‍ ഒരു നേഴ്സിന് മാസം ശരാശരി 2400 മുതല്‍ 3200 Euro വരെ   അടിസ്ഥാന ശമ്പളം ലഭിക്കുന്നുണ്ട്. അത് ഏകദേശം 2,17,510 മുതല്‍ 2,90,013 വരെ ഇന്ത്യന്‍ രൂപ ആണ്. ഇത് കൂടാതെ Additional allowance( Holidays, Weekend, Night shift, on call duty) കിട്ടുന്നുണ്ട്‌.

ജർമ്മനിയിലെ ഏറ്റവും ഉയർന്ന നഴ്‌സുമാരുടെ ശമ്പളം 4650 യൂറോയും കുറഞ്ഞ ശമ്പളം 1400 യൂറോയും ആണ്.

ഇത് Tax ഉള്‍പ്പെടെയുള്ള തുക ആണ്. ഇതിന് Bruttoeinkommen (Brutto Income) എന്ന് പറയും. ഇതില്‍ നിന്ന് Taxes (14% – 45%), Health insurance and social security contributions  മുതലായ കുറച്ചുള്ള തുക ആയിരിക്കും കൈയില്‍ ലഭിക്കുക. ഇതിന് Nettoeinkommen (Netto Income) എന്ന് പറയും. നിങ്ങളുടെ Netto Income calculate ചെയ്യാനുള്ള  വെബ്സൈറ്റുകള്‍ ഉണ്ട്.

https://www.gehalt.de/einkommen/brutto-netto-rechner

ഇതില്‍ നിങ്ങളുടെ Tax Class ഏതാണെന്ന് കൊടുക്കണം കൂടാതെ കുട്ടികള്‍ ഉണ്ടെങ്കില്‍ അതും, ഏതെങ്കിലും പള്ളിയില്‍ അംഗമാണെങ്കില്‍ അതും കൊടുക്കണം. കുട്ടികള്‍ ഉള്ളവര്‍ക്ക് ജര്‍മനിയില്‍  Tax കുറവുണ്ട്. അതുപോലെ പള്ളിയില്‍ അംഗമാണെങ്കില്‍ Church Tax കൊടുക്കണം. നിങ്ങള്‍ ഏതു Bundesland ല്‍ (സംസ്ഥാനം)  ആണോ താമസിക്കുന്നത് അത് select ചെയ്യണം. താമസിക്കുന്ന സ്ഥലവും അതുപോലെ ജോലി ഏതെന്നും കൊടുക്കണം. നേഴ്സിങ്ങിന് Pflege എന്ന് കൊടുത്താല്‍ മതി. Tax നു ചെറിയ വ്യത്യാസം സംസ്ഥാനങ്ങള്‍ മാറുമ്പോള്‍ ഉണ്ട്. ജര്‍മനിയില്‍ 16 Federal state കള്‍ ഉണ്ട്. നിങ്ങൾ ജർമ്മനിയിൽ രജിസ്റ്റർ (Anmeldung) ചെയ്ത ശേഷം, അടുത്ത ആറാഴ്ചയ്ക്കുള്ളിൽ നിങ്ങളുടെ Tax ID ലഭിക്കുന്നതായിരിക്കും. നിങ്ങളുടെ സാലറി സര്‍ട്ടിഫിക്കറ്റില്‍ നിങ്ങളുടെ Tax Class ഏതെന്നു കൊടുത്തിട്ടുണ്ടാവും.

ആറു Tax class കള്‍  (Steuerklassen) കള്‍ ആണ് ജര്‍മനിയില്‍ ഉള്ളത്. ഒന്ന് മുതല്‍ ആറു വരെ. ഓരോ മാസവും നിങ്ങൾ സമ്പാദിക്കുന്ന വരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് നിങ്ങളുടെ Tax കണക്കാക്കുന്നത്.

ഒരു വര്‍ഷത്തില്‍ 9,169 യൂറോയില്‍ കുറവ് വരുമാനമുള്ള ഒരാള്‍ നികുതി ഒന്നും തന്നെ കൊടുക്കേണ്ടതില്ല. നിങ്ങളുടെ വരുമാനം കൂടുന്നതനുസരിച്ച് കൂടുതല്‍ Tax അടക്കേണ്ടി വരുന്ന രീതി ആണ് ജര്‍മനിയില്‍ നിലവില്‍ ഉള്ളത്(Progressive Tax System).

ജര്‍മനിയില്‍ താമസിക്കുന്ന ഒരാള്‍ ഇവിടുത്തെ വ്യത്യസ്ഥ Tax Class നെ കുറിച്ച് കുറച്ചെങ്കിലും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. Tax Class മാറണ്ട സമയത്ത് അപേക്ഷ സമര്‍പ്പിക്കുകയാണെങ്കില്‍ നിങ്ങളുടെ വരുമാനം കൂടുന്നതായിരിക്കും.

German Tax ClassMarital Status
Tax Class 1You are single, widowed, separated/ divorced
Tax Class 2You are a single parent, living separately
Tax Class 3You are married (or widowed within the first year of the spouse’s death) with a significantly higher income than your partner in tax class 5
Tax Class 4You are married with both spouses earning similar income
Tax Class 5You are married with a significantly lower income than your partner in tax class 3
Tax Class 6The tax class for second and side jobs (regardless of marital

ഭാര്യയും ഭര്‍ത്താവും ജര്‍മനിയില്‍ താമസിക്കുന്നുണ്ടെങ്കില്‍ മാത്രമേ Tax Class 3 , 5 ബാധകമാവുകായുള്ളൂ. നിങ്ങളുടെ പങ്കാളി ജര്‍മനിയില്‍ വന്നതിനു ശേഷം Tax Class മാറ്റുവാനായി Finanzamt ല്‍ അപേക്ഷ ( Antrag auf Steuerklassenwechsel bei Ehegatten )സമര്‍പ്പിക്കാവുന്നതാണ്. ഇവിടെ നിങ്ങള്‍ക്ക് അപ്ലിക്കേഷന്‍ ഫോം download ചെയ്യാവുന്നതാണ്.

https://mallusabroad.com/wp-content/uploads/2023/07/Antrag_-_StKlWe_03202.pdf

എങ്ങനെയാണ് ഈ ഫോം പൂരിപ്പിക്കുന്നതെന്ന് ഞങ്ങള്‍ ഉടനെ Youtube ല്‍ ഒരു video upload ചെയ്യുന്നുണ്ട്.

https://www.youtube.com/@MallusAbroad

ഇതാണ് ഞങ്ങളുടെ Youtube Channel Subscribe ചെയ്യാന്‍ മറക്കരുത്. നിങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഒരുപാട് videos വരുന്നുണ്ട്.

നിങ്ങള്‍ക്ക് ജര്‍മനിയില്‍ നിങ്ങളുടെ ഫുള്‍ time job ന്‍റെ കൂടെ തന്നെ ഒരു Mini job ചെയ്യാന്‍ അനുവാദം ഉള്ളതാണ്. 520 യൂറോ വരെ നിങ്ങള്‍ക്ക് മാസത്തില്‍ Tax കൊടുക്കാതെ job ചെയ്യാവുന്നതാണ് (520€ Minijob). നിങ്ങളുടെ വിസയില്‍ Mini job ചെയ്യാനുള്ള അനുവാദം തന്നിട്ടില്ലെങ്കില്‍ നിങ്ങളുടെ Ausländerbehörde യില്‍ ഒരു അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്‌.

നേഴ്സ്മാരുടെ ജര്‍മനിയിലെ ഒരു മണിക്കൂറിലെ മിനിമം ശമ്പളം 17,65 Euro ആണ്. അത് 1. Dezember 2023 മുതല്‍ 18,25 Euro ആയി ഉയരും. ഇത് അടിസ്ഥാന ശമ്പളം ആണ്, ഇതിന്‍റെ കൂടെ ശനി, ഞായര്‍ തുടങ്ങിയ അവധി ദിവസങ്ങള്‍ കൂടാതെ Night shift ചെയ്യുന്ന നേഴ്സുമാര്‍ക്ക് അധിക ശമ്പളം ലഭിക്കുന്നുണ്ട്.

ജര്‍മനിയില്‍ ഏതു സംസ്ഥാനത്താണ് ഒരു നേഴ്സിന് ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്നത്?

Baden-Württemberg, Bavaria, Hamburg, Saarland തുടങ്ങിയ സംസ്ഥാനങ്ങളില്‍ മറ്റിടങ്ങളെ അപേക്ഷിച്ച് ശമ്പളത്തില്‍ ചെറിയ വര്‍ദ്ധനവ്‌ ഉണ്ട്. കൂടുതല്‍ ശമ്പളം കിട്ടുന്നതില്‍ ജോലി പരിചയത്തിനു വലിയ പങ്കുണ്ട്. അതുപോലെ interview ല്‍ നന്നായി perform ചെയ്യുന്നവര്‍ക്ക് ശമ്പള കൂടുതല്‍ ലഭിക്കാനുള്ള സാധ്യത കൂടുതല്‍ ആണ്.

Next Article:- coming

ജർമനിയിൽ എങ്ങനെ Tax return ന് അപേക്ഷ സമർപ്പിക്കാം?

 


 

നിങ്ങളുടെ അഭിപ്രായങ്ങൾ,     നിർദ്ദേശങ്ങൾ വഴി അറിയിക്കുക.

Leave a Reply

Start typing and press Enter to search

error: Content is protected !!
×