ജർമ്മനിയിൽ കഞ്ചാവ് വ്യക്തിഗത ആവശ്യത്തിനായി കൈവശം വയ്ക്കുന്നത് ഇനി നിയമവിധേയം.

ജർമ്മനിയിൽ കഞ്ചാവ് വ്യക്തിഗത ആവശ്യത്തിനായി കൈവശം വയ്ക്കുന്നത് ഇനി നിയമവിധേയം.

Germany legalizes the possession and use of weed (marijuana) for recreational purposes, as well as growing of up to three plants.

ജർമ്മനിയിൽ 18 വയസ്സിന് മുകളിലുള്ള മുതിർന്നവർക്ക് ഇനി മുതൽ 25 ഗ്രാം ഉണങ്ങിയ കഞ്ചാവ് കൈവശം വായിക്കുവാനും കൂടാതെ വീട്ടിൽ മൂന്ന് കഞ്ചാവ് ചെടികൾ വരെ വളർത്താനും അനുവാദമുണ്ട്. 2024 ഏപ്രിൽ 1 മുതൽ പല പൊതു സ്ഥലങ്ങളിൽ കഞ്ചാവ് വലിക്കുന്നത് നിയമപരമാകും.

മാൾട്ട 2021 ലും ലക്സംബർഗ് 2023 ലും കഞ്ചാവിൻറെ വിനോദ ഉപയോഗം നിയമവിധേയമാക്കിയിരുന്നു. നിയമം അർദ്ധരാത്രിയിൽ പ്രാബല്യത്തിൽ വന്നപ്പോൾ, നൂറുകണക്കിന് ആളുകൾ ബെർലിനിലെ ബ്രാൻഡൻബ്രഗ് ഗേറ്റിന് മുന്നിൽ ആഹ്ളാദം പ്രകടിപ്പിച്ചു. നിയമ പരിഷ്കരണത്തിൻ്റെ അടുത്ത ഘട്ടമെന്ന നിലയിൽ ജൂലൈ 1 മുതൽ രാജ്യത്തെ “കഞ്ചാവ് ക്ലബ്ബുകൾ” വഴി നിയമപരമായി കഞ്ചാവ് ലഭ്യമാകും.

ജർമ്മൻ ഗവൺമെൻ്റ്, ചാൻസലർ ഒലാഫ് ഷോൾസിൻ്റെ നേതൃത്വത്തിലുള്ള സോഷ്യൽ ഡെമോക്രാറ്റുകളുടെ കൂട്ട് മന്ത്രിസഭയുടെ അഭിപ്രായപ്രകാരം കഞ്ചാവിന്റെ നിയമവിധേയമാക്കൽ വർദ്ധിച്ചുവരുന്ന കരിഞ്ചന്തയെ നിയന്ത്രിക്കാൻ സഹായകകരമായിരിക്കും. എന്നാൽ കൂടുതൽ ആരോഗ്യപ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന യുവാക്കൾക്കിടയിൽ ഉപയോഗം വർധിക്കാൻ ഇടയാക്കുമെന്ന ആശങ്ക ആരോഗ്യ പ്രവർത്തകർ ഉന്നയിക്കുന്നുണ്ട്. യുവാക്കൾക്കിടയിലെ കഞ്ചാവ് ഉപയോഗം കേന്ദ്ര നാഡീവ്യൂഹത്തിൻ്റെ വികാസത്തെ ബാധിക്കുമെന്നും ഇത് സൈക്കോസിസ്, സ്കീസോഫ്രീനിയ എന്നിവ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും അവർ ആശങ്കപ്പെടുന്നുണ്ട്.

അപകടസാധ്യതകളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി പരിപാടികൾ സംഘടിപ്പിക്കാനാണ് സർക്കാർ തീരുമാനം. 18 വയസ്സിന് താഴെയുള്ളവർക്കും സ്കൂളുകൾ, കിൻ്റർഗാർട്ടനുകൾ, കളിസ്ഥലങ്ങൾ എന്നിവയുടെ 100 മീറ്റർ ചുറ്റളവിൽ കഞ്ചാവ് നിരോധനമുണ്ട്.

ഇതിനു മുൻപ് വിനോദ ഉപയോഗത്തിനായി മയക്കുമരുന്ന് കൈവശം വയ്ക്കുന്നത് നിയമവിരുദ്ധവും പ്രോസിക്യൂട്ട് ചെയ്യാവുന്നതുമായ കുറ്റമായിരുന്നിട്ടും, ബെർലിൻ പോലെയുള്ള ജർമ്മനിയുടെ ചില ഭാഗങ്ങളിൽ പോലീസ് പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നതിന് നേരെ കണ്ണടയ്ക്കുന്നുണ്ടായിരുന്നു. നിയമം ഉണ്ടായിരുന്നിട്ടും യുവാക്കൾക്കിടയിൽ മയക്കുമരുന്നിൻ്റെ ഉപയോഗം വർഷങ്ങളായി കുതിച്ചുയരുകയാണ്.

കരിഞ്ചന്തയെ അവസാനിപ്പിക്കാനും സംഘടിത കുറ്റകൃത്യ സംഘങ്ങളുടെ വരുമാന മാർഗങ്ങൾ അടക്കുവാനും അതുവഴി സംഘടിത കുറ്റകൃത്യങ്ങൾ കുറക്കുവാനും നിയമ കഞ്ചാവ് വിധേയമാക്കുന്നത് ആവശ്യമാണെന്നാണ് സർക്കാർ പക്ഷം. ജർമ്മനിയുടെ പാർലമെൻ്റായ ബുണ്ടെസ്റ്റാഗിൽ വെള്ളിയാഴ്ച നടന്ന സമ്മേളനത്തിന് ശേഷം 226 വോട്ടുകൾക്ക് നിയമം പാസായി. എന്നാൽ രാജ്യത്തെ കഞ്ചാവിൻറെ വിൽപ്പന സർക്കാർ കർശനമായി നിയന്ത്രിക്കുന്നതായിരിക്കും.


Leave a Reply

Start typing and press Enter to search

error: Content is protected !!
×