ആവേശകരമായ ഫൈനലിൽ ഇംഗ്ലണ്ടിനെ 2-1ന് പരാജയപ്പെടുത്തി സ്‌പെയിൻ നാലാം യൂറോ കിരീടം സ്വന്തമാക്കി.

ആവേശകരമായ ഫൈനലിൽ ഇംഗ്ലണ്ടിനെ 2-1ന് പരാജയപ്പെടുത്തി സ്‌പെയിൻ നാലാം യൂറോ കിരീടം സ്വന്തമാക്കി.

മൈക്കൽ ഒയാർസബലിൻ്റെയും നിക്കോ വില്യംസിൻ്റെയും ഗോളുകളുടെ പിൻബലത്തിൽ സ്‌പെയിൻ നാലാം യൂറോ കിരീടം നേടി. സ്പെയിൻ 2024 യൂറോയിൽ കളിച്ച ഏഴ് മത്സരങ്ങളും വിജയിച്ചു, മത്സരത്തിലുടനീളം സ്പെയിൻ മികച്ച പ്രകടനം കാഴ്ച വച്ചു. 45 മിനിറ്റുകൾക്കുശേഷം രണ്ടാം പകുതിയിൽ നിക്കോ വില്യംസ് സ്‌പെയിനിനായി ആദ്യ ഗോൾ നേടി. 73-ാം മിനിറ്റിൽ ഇംഗ്ലണ്ടിൻ്റെ കോൾ പാമർ സമനില ഗോൾ നേടി. സ്പെയിൻ മുമ്പ് 1964, 2008, 2012 വർഷങ്ങളിൽ ടൂർണമെൻ്റിൽ മൂന്ന് തവണ വിജയിച്ചിരുന്നു. മൂന്നു തവണ ചാമ്പ്യന്മാരായ മറ്റൊരു രാജ്യം ജർമനിയാണ്.

2021 ജൂലൈയിൽ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന യൂറോ 2020 ൻ്റെ ഫൈനലിൽ ഇറ്റലിയോട് പരാജയപ്പെട്ട ശേഷം ഇംഗ്ലണ്ട് തുടർച്ചയായി തോൽക്കുന്ന രണ്ടാമത്തെ യൂറോ ഫൈനലാണിത്. ഇംഗ്ലണ്ട് ഒരിക്കലും ഒരു യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടിയിട്ടില്ല, ഇന്ഗ്ലണ്ടിന്റെ അവസാനത്തെ പ്രധാന അന്താരാഷ്ട്ര ടൂർണമെൻ്റ് വിജയം 1966 ലോകകപ്പായിരുന്നു


Leave a Reply

Start typing and press Enter to search

error: Content is protected !!
×