പേര് മാറ്റം വരുത്തി “എഡ്വിൻ്റെ നാമം” സിനിമ നവംബർ 24 നു തിയേറ്ററുകളിലേക്ക്
യുവ സംവിധായകൻ അരുൺ രാജിന്റെ കുരിശ് എന്ന് ആദ്യം നാമകരണം ചെയ്ത സിനിമയാണ് സെൻസർ ബോർഡ് പേര് മാറ്റം ഉൾപ്പെടെ അഞ്ചു മാറ്റങ്ങൾ നിർദ്ദേശിച്ചത്. പേര് മാറ്റം വരുത്തി “എഡ്വിൻ്റെ നാമം” എന്ന പേരിൽ നവംബർ 24 വെള്ളിയാഴ്ച ഈ സിനിമ തിയേറ്ററുകയിൽ എത്തുകയാണ്.
സെൻസർ ബോർഡിൽ നിന്നും ജാതിവിവേചനം നേരിടുന്നുവെന്ന് സംവിധായകൻ അരുൺ രാജുവും നിർമാതാവ് എ. മുനീറും വാർത്ത സമ്മേളനത്തിൽ പറയുകയുണ്ടായി.പേരുമാറ്റത്തിൽ സെൻസർ ബോർഡ് ശാഠ്യം താൻ പിടിക്കുന്നത് ദലിത് സമുദായാംഗമായതിനാലാണ് എന്നാണ് അരുൺ രാജ് ആരോപിക്കുന്നത്.
കുട്ടിക്കാലം മുതൽ തന്നെ സിനിമ എന്ന മോഹം മനസ്സിൽ കൊണ്ടു നടന്ന അരുൺ രാജ് തൻ്റെ സ്വപ്നം പൂർത്തീകരിക്കാൻ ഏറെ കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പള്ളിപ്പാട് കോയിത്തറയിൽ വീട്ടിൽ രാജൻ ഉഷ ദമ്പതികളുടെ മകൻ ആണ് അരുൺരാജിൻ്റെ ഈ സിനിമയെ മലയാളക്കര നെഞ്ചിലേറ്റി സ്വീകരിക്കട്ടെയെന്നു ആശംസിക്കുന്നു.
പേര് മാറ്റം വരുത്തുന്നതിന് മുൻപ് “എഡ്വിൻ്റെ നാമം” സിനിമയുടെ “കുരിശ്” എന്ന പേരിൽ റിലീസ് ചെയ്ത ട്രെയ്‌ലർ.