നോട്ടിംഹാം NMCA യുടെ ക്രിസ്തുമസ്- ന്യൂഇയർ പ്രോഗ്രാം , അദ്ധ്യക്ഷനായി സിനിമാ സംവിധായകൻ ശ്രീ ജയരാജ്
നോട്ടിംഹാം മലയാളികളുടെ ബ്രഹത് സംഘടനയായ NMCA യുടെ ക്രിസ്തുമസ്- ന്യൂഇയർ പ്രോഗ്രാമായ മഞ്ഞ് പെയ്യും രാവിൽ പ്രൗഡഗംഭീരമായ സദസിൻ്റെ മുൻപാകെ ജനുവരി മാസം 6-ാം തിയതി നടക്കുകയുണ്ടായി.
പ്രസ്തുത ചടങ്ങിൻ്റെ അദ്ധ്യക്ഷനായിട്ട് കേരളത്തിലെ തന്നെ ഏറ്റവും മുൻപന്തിയിൽ നില്ക്കുന്ന സിനിമാ സംവിധായകൻ ശ്രീ ജയരാജ് സാറിൻ്റെ സാന്നിധ്യം ജനങ്ങളെ കോരിത്തരിപ്പിക്കുകയുണ്ടായി.
NMCAയുടെ നെടുംതൂണായ പ്രസിഡണ്ട് ശ്രീ സാവ്യോ ജോസും സെക്രട്ടറി അശ്വിൻ ക്കാക്കനാട്ട് ജോസും മറ്റ് കമ്മറ്റി അംഗങ്ങളും ഭദ്രദീപം കൊളുത്തി പരിപാടികൾ ഉത്ഘാടനം ചെയ്തു.
ശ്രീമാൻ ജിഷ്‌മോൻ്റെ നേത്രത്വത്തിൽ നടത്തിയ സ്കിറ്റ് ഏറ്റവും വലിയ കൈ അടിക്ക് അർഹമായി എന്നത് തികച്ചും അഭിനന്ദനാർഹമാണ്. പ്രോഗ്രാം കോഓഡിനേറ്ററായിരുന്ന ശ്രീ റോയി ജോർജിൻ്റെയും ഒപ്പം നിന്ന എബിൻ്റെയും നേത്രത്വത്തിൽ നടന്ന കലാ പരിപാടികൾ ഏറ്റവും വലിയ കൈ അടിക്ക് അർഹമായി എന്നതും വളരെ എടുത്ത് പറയേണ്ടതാണ്.
അതിന് ശേഷം നടന്ന കരോൾ കോമ്പറ്റീഷൻ എല്ലാവരുടെയും കണ്ണിനും മനസ്സിനും കൗതുകം ഉണർത്തുന്ന ഒന്നായി മാറി.പിന്നീട് നടന്ന സ്റ്റേജ് ഷോയും, ഡിജെയും ജനസാഗരങ്ങളെ പിടിച്ചുലക്കുന്നതായിരുന്നു.
ഈ വിജയത്തിൻ്റെ പിന്നിൽ ഒറ്റ കെട്ടായി നിന്ന എക്സിക്യൂട്ടീവ്കമ്മറ്റി അംഗങ്ങളായ ശ്രീമതി ദിഷാ തോമസ് , ഏബിൽ ജോസഫ് , ലൈജു വർഗ്ഗിസ് ,ലിഥിൻ തോമസ് ഒപ്പം നിന്ന മുഴുവൻ കമ്മറ്റി അംഗങ്ങളുടെയും മികവ് പരിപാടി ഒരു വൻവിജയമാക്കി തീർത്തു എന്നതിന് സംശയമില്ല.