18 വിദേശ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ച് ശ്രെദ്ധേയനായ മലയാളി ഗായകൻ ചാൾസ് ആൻ്റണി നോട്ടിംഗ്ഹാമിൽ എത്തുന്നു.
by Thomas Varghese, Nottingham,uk
ഒരു ഗിറ്റാറും മൗത്ത് ഓർഗനും ഉപയോഗിച്ച് പ്രകടനം നടത്തുന്ന അന്താരാഷ്ട്ര സോളോ മ്യൂസിക് പെർഫോമർ, എറണാകുളത്തുകാരൻ നോട്ടിംഗ്ഹാമിൽ എത്തുന്നു. അദ്ദേഹം ഒരു മലയാളി ആണെന്നത് നമുക്കേറെ അഭിമാനിക്കാവുന്നതാണ്. മോഹൻലാലിന്റെ സുഹൃത്തായ അദ്ദേഹം ലാലേട്ടന്റെ വീട്ടിൽ നടക്കുന്ന പൊതുപരിപാടികളിൽ ഗാനങ്ങൾ ആലപിക്കാറുണ്ട്.
ഫുട്ബോൾ ഇതിഹാസം മറഡോണ 2012 ൽ കേരളത്തിൽ എത്തിയപ്പോൾ വേദിയിൽ സ്പാനിഷിൽ ഗാനങ്ങൾ ആലപിച്ചു ശ്രെദ്ധേയനായ വ്യക്തിയാണ് ശ്രീ ചാൾസ് ആൻ്റണി. 2016 ൽ മറഡോണ കൽക്കത്തയിൽ വന്നപ്പോൾ അദ്ദേഹത്തെ വീണ്ടും ക്ഷണിക്കുകയുണ്ടായി. സ്പാനിഷ്, ഇറ്റാലിയൻ, ജർമൻ, ഫ്രഞ്ച്, ജാപ്പനീസ്, കൊറിയൻ, ചൈനീസ്, റഷ്യൻ, ഹിബ്രു, അറബിക്, പ്രോച്ചുഗീസ് തുടങ്ങിയ പതിനെട്ടു വിദേശ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു സംഗീത സദസ്സുകളിൽ നിറസാന്നിധ്യമാണ് ഇദ്ദേഹം.
സച്ചിൻ ടെണ്ടുൽക്കർ, നേപ്പാളി പ്രധാനമന്ത്രി, തുടങ്ങി നിരവധി പ്രശസ്തരോടൊപ്പം പാട്ടുകൾ പാടാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ശ്രീ ചാൾസ് ആൻ്റണിയെ നോട്ടിംഗ്ഹാമിലേക്കു സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
Visit our Home page