നോട്ടിഗാമിലെ സെൻറ് ജോൺ മിഷനിൽ പെസഹ തിരുനാൾ ഭക്തി പൂർവ്വം ആചരിച്ചു.
ബിനോയ് തേവർക്കുന്നേൽ, Nottingham, UK
ഈശോയുടെ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഓർമ ആചാരിക്കുന്ന ഈ വലിയ ആഴ്ചയിൽ, ഈശോയുടെ ആഹ്വാനം അനുസരിച്ച് പണ്ട്രണ്ട് പേരുടെ കാലുകൾ കഴുകിക്കൊണ്ട് മിഷൻ ഡയറക്ടർ ഫാദർ ജോബി ഇടവാഴിക്കൽ പെസഹ തിരുനാൾ കർമ്മങ്ങൾ നിർവഹിച്ചു.
അദ്ദേഹം തൻ്റെ സന്ദേശത്തിലൂടെ വിശുദ്ധ കുർബാന സഥാപിച്ചതിൻ്റെ ഓർമ പുതുക്കുന്നതിനോടൊപ്പം വൈദികരെ ഓർമിക്കുവാനും അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനുമുള്ള അവസരം കൂടിയാണ് ഈ പെസഹ തിരുനാൾ എന്ന പൗരോഹത്യം സ്ഥാപിക്കപ്പെട്ട ഈ ദിവസം എന്ന് അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു.
മിഷൻ്റെ കൈക്കാരന്മാരായ രാജു ജോസഫ്, ഷാജു തോമസ് കാറ്റികിസം ഹെഡ് ടീച്ചർ ജെയിൻ സെബാസ്റ്റ്യൻ അൾത്താര ശുശ്രുഷകരുടെ ലീഡർ സോയി, കമ്മിറ്റി അംഗങ്ങൾ. കമ്മിറ്റി അംഗങ്ങളുടെ നിസ്വാർത്ഥമായ സഹകരണവും നേതൃത്വവും വിശ്വാസികൾക്ക് ഏറ്റവും പ്രചോധനവും സഹായവുമായി.