India’s Lok Sabha Election 2024-അറിയേണ്ടതെല്ലാം
ലോക സഭ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന കാര്യം ഏവരും അറിഞ്ഞു കാണുമല്ലോ. ലോകത്തിലെ എക്കാലത്തെയും വലിയ തെരഞ്ഞെടുപ്പായിരിക്കും ഇത്. 2024 ലെ 18-ാം ലോക്‌സഭയിലെ 543 അംഗങ്ങളുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ജൂൺ നാലിന് പ്രഖ്യാപിക്കും. ഏപ്രിൽ 19 ന് ആരംഭിച്ച് ജൂൺ 1 ന് അവസാനിക്കുന്ന 7 ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഒന്നാം ഘട്ടം ഏപ്രിൽ 19 ന് നടക്കും, രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടം തിരഞ്ഞെടുപ്പ് ഏപ്രിൽ 26 നും നാലാം ഘട്ടം മെയ് 7 നും അഞ്ചാം ഘട്ടം മെയ് 20 നും ആറാം ഘട്ടം മെയ് 25 നും ഏഴാം ഘട്ടം ജൂൺ 1 നും നടക്കും.
2019 ൽ 303 സീറ്റുകളുമായി ബിജെപി വൻ വിജയം കരസ്ഥമാക്കി. സഖ്യത്തിന് ആകെ 353 സീറ്റുകളാണുണ്ടായിരുന്നത്. കോൺഗ്രസ് പാർട്ടിക്ക് 52 സീറ്റും, 91 സീറ്റ് സഖ്യവുമായി.
കേരളത്തിൽ 20 പാർലമെൻ്റ് മണ്ഡലങ്ങളിൽ ഏപ്രിൽ 26 വെള്ളിയാഴ്ച്ചയാണ് ലോക് സഭ തിരഞ്ഞെടുപ്പ് നടക്കുക.
ലോക്സഭാ തിരഞ്ഞെടുപ്പ് 2024 ലെ പ്രധാന രാഷ്ട്രീയ പാർട്ടികൾ
- ബി.ജെ.പി
- കോൺഗ്രസ്
- കമ്മ്യൂണിസ്റ്റ് പാർട്ടി
- ബഹുജൻ സമാജ് പാർട്ടി
- നാഷണൽ പീപ്പിൾസ് പാർട്ടി
- ആം ആദ്മി പാർട്ടി
Voting Rights in India
ഇന്ത്യയിൽ വോട്ടവകാശം ഭരണഘടനാപരമായ അവകാശമാണ്. 18 വയസ്സിന് മുകളിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും, ജാതി, മതം, സാമൂഹിക ക്ലാസ്, സാമ്പത്തിക നില എന്നിവ പരിഗണിക്കാതെ ഇന്ത്യൻ ഭരണഘടന പ്രകാരം വോട്ട് ചെയ്യാൻ അർഹതയുണ്ട്. വോട്ടവകാശം വിനിയോഗിക്കുന്നതിനു തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന 10 അക്ക ആൽഫാന്യൂമെറിക് ഇലക്ടറൽ ഫോട്ടോ ഐഡൻ്റിറ്റി കാർഡ് നമ്പർ (EPIC Number) ഉള്ള സാധുവായ വോട്ടർ ഐഡി കാർഡ് ആവശ്യമാണ്. എന്നിരുന്നാലും, വോട്ടർ ഐഡി കാർഡ് നഷ്‌ടപ്പെടുകയോ അല്ലെങ്കിൽ അവരുടെ വോട്ടർ കാർഡിൻ്റെ ഫിസിക്കൽ കോപ്പി കൈവശം ഇല്ലയെങ്കിലും വോട്ടവകാശം വിനിയോഗിക്കാവുന്നതാണ്, എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.
How to Find your EPIC (Electors Photo Identification Card) Number?
നിങ്ങളുടെ വോട്ടർ തിരിച്ചറിയൽ കാർഡ് ഇല്ലെങ്കിൽ അഥവാ നഷ്ട്ടപ്പെട്ടു പോയെങ്കിൽ നിങ്ങളുടെ EPIC നമ്പർ നിങ്ങൾക്ക് ഓൺലൈൻ ലഭിക്കുന്നതാണ്.
National Voters’ Service Portal’s official website സന്ദർശിക്കുക.
നിങ്ങളുടെ പേര്, ജനനത്തീയതി, പിതാവിൻ്റെ അല്ലെങ്കിൽ ഭർത്താവിൻ്റെ പേര്, ലിംഗഭേദം, സംസ്ഥാനം തുടങ്ങിയ വിവരങ്ങൾ നൽകുക. തുടർന്ന് നിങ്ങളുടെ EPIC നമ്പർ ലഭിക്കുന്നതാണ്.
EPIC Number ഉപയോഗിച്ച് നിങ്ങളുടെ ഡിജിറ്റൽ വോട്ടർ കാർഡ് ഡൌൺലോഡ് ചെയ്യാവുന്നതാണ്.
https://voters.eci.gov.in/ സന്ദർശിക്കുക.
- “Download e-EPIC” ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ ഇ-EPIC നമ്പറോ അല്ലെങ്കിൽ ഫോം 16 നമ്പറോ നൽകിയ ശഷം നിങ്ങളുടെ രജിസ്റ്റർ ചെയ്ത സെൽഫോൺ നമ്പറിലേക്ക് നൽകിയ ഒറ്റത്തവണ പാസ്‌വേഡ് (OTP) നൽകുക.
- തുടർന്ന് നിങ്ങളുടെ EPIC ഡൌൺലോഡ് ചെയ്യാവുന്നതാണ്.
ഇന്ത്യയിലെ 2024 പൊതുതിരഞ്ഞെടുപ്പിലെ കണക്കുകൾ ഇപ്രകാരമാണ് :
- 28 സംസ്ഥാനങ്ങൾ,
- 8 ഫെഡറൽ പ്രദേശങ്ങൾ,
- 44 ദിവസങ്ങൾ, ഏഴ് ഘട്ടങ്ങൾ
- 96.8 കോടി വോട്ടർമാർ,
- 49.7 കോടി പുരുഷൻമാർ
- 47.1 കോടി സ്ത്രീകൾ
- 1.8 കോടി ആദ്യ വോട്ടർമാർ
- 19.74 കോടി യുവവോട്ടർമാർ
- 82 ലക്ഷം പേർ 85 വയസ്സിനു മുകളിൽ പ്രായമുള്ളവർ
- 2360 രാഷ്ട്രീയ പാർട്ടികൾ, രജിസ്റ്റർ ചെയ്തവ, ഏഴെണ്ണം ദേശീയ പാർട്ടികളായും 52 എണ്ണം സംസ്ഥാന പാർട്ടികളായും 2,301 എണ്ണം അംഗീകരിക്കപ്പെടാത്ത പാർട്ടികളായും കണക്കാക്കപ്പെടുന്നു.
- 150 ലക്ഷം തിരഞ്ഞെടുപ്പ് ജീവനക്കാർ,
- ഏകദേശം 55 ലക്ഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ,
- 10.5 ലക്ഷം പോളിംഗ് ബൂത്തുകൾ,
How India is preparing for the Lok Sabha Election 2024.
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായി വേണ്ടിവരുന്ന തിരഞ്ഞെടുപ്പ് ചെലവ് ഏകദേശം 4-7 ലക്ഷം കോടി രൂപ വരെയാണ്. ഓഫീസുകൾക്കുള്ള ചെലവുകൾ, വോട്ടർപട്ടിക തയ്യാറാക്കൽ, അച്ചടിക്കൽ, തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ചാർജുകൾ, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് വിതരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഹിമാലയൻ കൊടുമുടിയിലായാലും ബംഗാൾ ഉൾക്കടലിലെ ദ്വീപിലായാലും വോട്ട് രേഖപ്പെടുത്താൻ ഒരു വോട്ടറും വീട്ടിൽ നിന്ന് 2 കിലോമീറ്ററിൽ കൂടുതൽ അല്ലെങ്കിൽ ഒരു മൈലിൽ കൂടുതൽ സഞ്ചരിക്കേണ്ടതില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശമുണ്ട്. 2019-ൽ, ചൈനയുടെ അതിർത്തിയായ അരുണാചൽ പ്രദേശിലെ വടക്കുകിഴക്കൻ സംസ്ഥാനത്തിൽ ഒരു വോട്ടർക്കായി ഒരു പോളിംഗ് ബൂത്ത് സ്ഥാപിക്കുന്നതിനായി തിരഞ്ഞെടുപ്പ് പ്രവർത്തകർ നാലു ദിവസങ്ങളിലായി 300 മൈൽ (482 കി.മീ) വളഞ്ഞുപുളഞ്ഞ പർവത പാതകളിലൂടെയും നദീതടങ്ങളിലൂടെയും സഞ്ചരിക്കേണ്ടതായി വന്നു. തിരഞ്ഞെടുപ്പ് ജീവനക്കാർ കാടുകൾ, മലകൾ, നദികൾ എന്നിവയിലൂടെ കുതിരകൾ, ഹെലികോപ്റ്ററുകൾ, ബോട്ടുകൾ എന്നിവ ഉപയോഗിച്ച് സഞ്ചരിച്ച് വിദൂര പ്രദേശങ്ങളിൽ എത്തിച്ചേർന്ന് പോളിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നു. ഒട്ടകപ്പുറത്ത് വോട്ടിംഗ് യന്ത്രങ്ങൾ കൊണ്ടുപോകുന്നത് മുതൽ വിശാലമായ പടിഞ്ഞാറൻ മരുഭൂമിയുടെ വിദൂര കോണുകളിൽ എത്തിച്ചേർന്നു ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർമാരുടെ വോട്ടവകാശം ഉറപ്പ് വരുത്തുന്നു.
മോദി വിജയിച്ച് അഞ്ച് വർഷം പൂർത്തിയാക്കിയാൽ, ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന മൂന്നാമത്തെയാളാകും മോദി. രാജ്യത്തിൻ്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഏകദേശം 16 വർഷവും 9 മാസവും തുടർച്ചയായി ഭരിച്ചു, അദ്ദേഹത്തിൻ്റെ മകൾ ഇന്ദിരാഗാന്ധി ഏകദേശം 15 വർഷവും 11 മാസവും ഭരിച്ചു.