ഇന്ത്യൻ സമ്പദ്വ്യവസ്ഥ കുതിക്കുന്നു, ജിഡിപി വളർച്ച 8.4 ശതമാനത്തിൽ.
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ (NSO) ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2023-24 സാമ്പത്തിക വർഷത്തിൻ്റെ (ഒക്ടോബർ-ഡിസംബർ) മൂന്നാം പാദത്തിൽ രാജ്യത്തിൻ്റെ ജിഡിപി വളർച്ചാ നിരക്ക് 8.4% ൽ എത്തി നിൽക്കുന്നു.
ആഗോള അനിശ്ചിതത്വങ്ങൾക്കും വെല്ലുവിളികൾക്കുമിടയിൽ പോലും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ വേഗതയും സാധ്യതയും അടിവരയിടുന്നതാണ് ശ്രദ്ധേയമായ ജിഡിപി വളർച്ചാ നിരക്ക് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി “X” പോസ്റ്റിൽ കുറിച്ചത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മൂന്നാം പാദത്തിൽ GDP (Gross Domestic Product) വളർച്ച നിരക്ക് 4.3% ആയിരുന്നു. എന്നാൽ GVA (Gross Value Added) വളർച്ച നിരക്ക് 8.2%, 7.7% എന്നിങ്ങനെയുള്ള നിരക്കുകളിൽ നിന്ന് 6.5% ആയി കുറഞ്ഞതിൽ ചില സാമ്പത്തിക വിദഗ്ധർ അത്ഭുതം പ്രകടിപ്പിച്ചു.
ഉൽപ്പാദന മേഖലയിലെ വളർച്ച മുൻ പാദത്തിലെ 14.4 ശതമാനത്തിൽ നിന്ന് 11.6 ശതമാനമായി കുറഞ്ഞു. കാർഷിക മേഖല കഴിഞ്ഞ (ജൂലൈ- ഓഗസ്റ്റ്) രണ്ടാം പാദത്തിൽ നിന്ന് 0.8 ശതമാനം ആയി ചുരുങ്ങി. ഈ സാമ്പത്തിക വർഷത്തിൽ, പ്രതീക്ഷിക്കുന്ന 7.3 ശതമാനം വളർച്ചാ നിരക്ക് കൈവരിച്ച്, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യ സ്ഥാനം നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു.
Your support means a lot to us❤️