എന്തുകൊണ്ടാണ് GDL(Deutscher Lokomotivführer) സമരം ചെയ്യുന്നത്?
Germany: ജർമനിയിലെ റെയിൽവേ ജീവനക്കാരുടെ ആഴ്ചതോറുമുള്ള ജോലി സമയം 38 ൽ നിന്ന് 35 മണിക്കൂറായി കുറക്കുന്നതിനോടൊപ്പം മുഴുവൻ ശമ്പള നഷ്ട പരിഹാരം നേടിയെടുക്കുന്നതിനാണ് GDL ജർമ്മനി മുഴുവൻ 2024 ജനുവരി പത്താം തിയതി പുലർച്ചെ 2 am മുതൽ രാജ്യ വ്യാപകമായി ട്രെയിൻ സമരം നടത്താൻ GDL തീരുമാനിച്ചിരിക്കുന്നത്.
ഏതൊക്കെ ട്രെയിൻ സർവീസുകളെയാണ് ബാധിക്കുന്നത്?
ചരക്കുഗതാഗതത്തിൽ ട്രെയിൻ ഡ്രൈവേഴ്സ് യൂണിയൻ (GDL) നടത്തുന്ന പണിമുടക്ക് ചൊവ്വാഴ്ച വൈകീട്ട് ആറിന് ആരംഭിച്ചിരുന്നു. ജനുവരി 12 വെള്ളിയാഴ്ച വൈകീട്ട് ആറിന് സമരം അവസാനിപ്പിക്കാനാണ് തീരുമാനം. മൂന്നു ദിവസമെങ്കിലും യാത്രക്കാരുടെ ഗതാഗതത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ഡൊയിഷെ ബാനിലെയും റെയിൽവേ കമ്പനികളായ ട്രാൻസ്ദേവ്, സിറ്റി-ബാൻ ചെംനിറ്റ്സിലെയും ജീവനക്കാരോട് ജോലി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ ദീർഘദൂര, പ്രാദേശിക, ചരക്ക് ഗതാഗതത്തിൽ രാജ്യവ്യാപകമായി കാര്യമായ തടസ്സങ്ങൾ പ്രതീക്ഷിക്കാം.
ഡിബിയുടെ ദീർഘദൂര, പ്രാദേശിക, എസ്-ബാൻ ട്രാഫിക്കിൽ വളരെ പരിമിതമായ ട്രെയിനുകൾ മാത്രമേ ഉണ്ടാകു എന്ന് ഡി ബി അറിയിച്ചു. ദയവായി GDL സ്ട്രൈക്ക് സമയത്ത് അനാവശ്യ യാത്രകൾ ഒഴിവാക്കുക, നിങ്ങളുടെ യാത്ര മറ്റൊരു സമയത്തേക്ക് മാറ്റിവയ്ക്കുക, എന്നാണ് റെയിൽവേയുടെ നിർദ്ദേശം.
ഒരു ദീർഘദൂര അല്ലെങ്കിൽ പ്രാദേശിക ട്രെയിൻ ഓടുന്നുണ്ടോ ഇല്ലയോ എന്ന് നിങ്ങൾക്ക് DB ആപ്പിലോ DB യുടെ വെബ്സൈറ്റിലോ കാണാനാകും. ലിങ്കുകൾ ചുവടെ കൊടുത്തിട്ടുണ്ട്. വ്യക്തിഗത വിവരങ്ങൾക്കായി ഒരു സ്ട്രൈക്ക് ഹോട്ട്ലൈൻ സജ്ജീകരിച്ചിട്ടുണ്ട് (08000 99 66 33).
റെയിൽവേ സമരം പ്രഖ്യാപിച്ചിരിക്കുന്ന ദിവസങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റുകൾ എന്ത് ചെയ്യണം?
പണിമുടക്ക് കാരണം ബുധനാഴ്ച മുതൽ വെള്ളി വരെ പ്ലാൻ ചെയ്ത യാത്ര മാറ്റിവയ്ക്കാൻ ആഗ്രഹിക്കുന്ന എല്ലാ യാത്രക്കാർക്കും പണിമുടക്കിന് ശേഷമുള്ള ഏതെങ്കിലും തീയതികളിൽ ബുക്ക് ചെയ്തത് അല്ലാതെയുള്ള റൂട്ടുകളിലേക്കുള്ള യാത്രകൾക്കും ഈ ടിക്കറ്റുകൾ ഉപയോഗിക്കാം. സീറ്റ് റിസർവേഷൻ റദ്ദ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യമായി റദ്ദാക്കാം. ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കിയാൽ, പൂർണ്ണമായ ടിക്കറ്റ് റീഫണ്ടും സാധ്യമാണ്.