കുറഞ്ഞ നിരക്കിൽ ഫ്ലൈറ്റ് ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം?
നിങ്ങളുടെ അടുത്ത നാട്ടിലേക്കുള്ള യാത്രയുടെ ഫ്ലൈറ്റ് ടിക്കറ്റുകൾ സാധാരണയായി 11 മാസം മുമ്പ് മുതൽ ബുക്ക് ചെയ്യാവുന്നതാണ്. വ്യത്യസ്ഥ ഫ്ലൈറ്റ് സെർവിസുകളിൽ ചെറിയ മാറ്റം ഉണ്ടാവാം.
കൂടുതൽ പേരും ചെയ്യുന്ന ഒരു രീതി എന്താണെന്ന് വച്ചാൽ, ആദ്യം നാട്ടിൽ പോകേണ്ട തിയതി പ്ലാൻ ചെയ്യുകയും അതിനു ശേഷം ആ തീയതിയിൽ ഉള്ള ഫ്ലൈറ്റ് ടിക്കറ്റ് ചാർജ് നോക്കുകയും ആണ് എന്നത്. ഇവിടെയാണ് നിങ്ങൾ ശ്രദ്ധിക്കേണ്ടത്.
നിങ്ങൾ നാട്ടിൽ പോകാനുദ്ദേശിക്കുന്ന ആ ആഴ്ചയിൽ അല്ലെങ്കിൽ ആ മാസത്തിൽ ഉള്ള ഫ്ലൈറ്റ് ടിക്കറ്റ് ചാർജ്സ് എല്ലാം പരിശോധിച്ച ശേഷം എന്നാണോ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കുന്നത്, ആ ദിവസം മുതൽ നിങ്ങളുടെ വെക്കേഷൻ പ്ലാൻ ചെയ്യുക. ഫ്ലൈറ്റ് ടിക്കറ്റ് ചാർജ് എല്ലാ ദിവസം ഒരു പോലെ അല്ല. ചാർജിൽ മാറ്റം വരുന്നുണ്ട്. ഇത് ശ്രദ്ധിച്ചാൽ തന്നെ നിങ്ങൾക്ക് നല്ല ഒരു തുക ലാഭിക്കാവുന്നതാണ്.
നിങ്ങൾ ഒന്നിലധികം പേർക്ക് ടിക്കറ്റ് ബുക്ക് ചെയാൻ ആഗ്രഹിക്കുന്നെങ്കിൽ അവ ഒന്നിച്ചു ബുക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. ഗ്രൂപ്പ് ടിക്കറ്റുകൾ വ്യക്തിഗത നിരക്കുകളേക്കാൾ ഉയർന്നതാവാൻ സാധ്യത ഉണ്ട്. ലഗ്ഗേജ് കുറക്കാൻ സാധിക്കുകയാണെങ്കിൽ ടിക്കറ്റ് നിരക്കിൽ ലാഭം ഉണ്ടാകുന്നതാണ്. ഡിസംബറിൽ ബുക്കിംഗ് ചെയ്യുമ്പോൾ കൂടുതൽ ടിക്കറ്റ് ചാർജ് വരാൻ സാധ്യതയുണ്ട്.
നിരവധി അന്താരാഷ്ട്ര ബഡ്ജറ്റ് എയർലൈൻസ് സർവീസുകൾ ഉണ്ട്. നിങ്ങൾ ഏതു വിദേശ രാജ്യത്താണോ, അവിടുന്ന് ടിക്കറ്റ് ഓൺലൈൻ ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനു പകരം നാട്ടിലുള്ള നിങ്ങളുടെ ബന്ധുക്കളെ കൊണ്ട് ടിക്കറ്റ് നാട്ടിൽ നിന്നും ബുക്ക് ചെയ്യിപ്പിക്കുക.
ഉദാഹരണത്തിന്, നിങ്ങൾ ഒരു ഫ്ലൈറ്റ് ടിക്കറ്റ് യൂറോപ്പിൽ നിന്നും അല്ലെങ്കിൽ ഇംഗ്ലണ്ടിൽ നിന്നും ഓൺലൈൻ നോക്കുന്നതും അതുപോലെ നാട്ടിൽ നിന്നും സെർച്ച് ചെയ്യുമ്പോഴും ടിക്കറ്റ് നിരക്കിൽ വ്യത്യാസം ഉണ്ടാകാം. അതല്ലെങ്കിൽ ഏതെങ്കിലും പ്രീമിയം VPN സർവീസ് ഉപയോഗിച്ച് ഇന്ത്യയിൽ നിന്നും നാട്ടിലെ ഫോൺ നമ്പറും വിവരങ്ങളും കൊടുത്ത് ഏതെങ്കിലും വിശ്വസനീയമായ വെബ്സൈറ്റിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യുക.
Some Websites for Finding the Best Rates on Flights
- https://www.skyscanner.co.in/
- https://www.makemytrip.com/
- https://www.easemytrip.com/
- https://www.goibibo.com/
- https://www.etihad.com/en-in/
- https://www.yatra.com/
- https://tickets.paytm.com/
- https://www.airindia.com/
- https://www.kayak.co.in/flights
- https://www.google.com/travel/flights
- https://www.ixigo.com/
ഞങ്ങളുടെ ശദ്ധയിൽ വിശ്വസനീയമാണ് എന്ന് തോന്നിയ വെബ്സൈറ്റുകളുടെ ലിസ്റ്റ് ആണ് മുകളിൽ കൊടുത്തിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴുണ്ടാകുന്ന എന്തെങ്കിലും പ്രശ്നനങ്ങൾക്കു MallusAbroad.com ഒരുവിധത്തിലും ഉത്തരവാദിയായിരിക്കുകയില്ല.
നിങ്ങളുടെ അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ ഞങ്ങളെ അറിയിക്കുക.