ജർമ്മൻ സമ്പദ്‌‌വ്യവസ്ഥ  2023 ൻ്റെ അവസാന പാദത്തില്‍ മാന്ദ്യത്തിലേക്ക്‌

ജർമ്മൻ സമ്പദ്‌‌വ്യവസ്ഥ  2023 ൻ്റെ അവസാന പാദത്തില്‍ മാന്ദ്യത്തിലേക്ക്‌

Siby Joseph

ജർമ്മനി:- ഉയർന്ന പണപ്പെരുപ്പവും, ഊർജ വില ഉയർന്നതും, ദുർബലമായ അന്താരാഷ്ട്ര വ്യാപാരവും കാരണം ഈ വർഷം ജർമ്മൻ സമ്പദ്‌വ്യവസ്ഥ 0.4% ചുരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

പണപ്പെരുപ്പം ഉയർന്നതും വ്യാവസായിക മാന്ദ്യവും, ദുർബലമായ കയറ്റുമതിയും ജർമ്മനിയുടെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചു. ഫെഡറൽ സ്റ്റാറ്റിസ്റ്റിക്സ് ഏജൻസിയായ ഡെസ്റ്റാറ്റിസിന്റെ കണക്കുകൾ പ്രകാരം ജർമ്മൻ കയറ്റുമതി 2023 ആഗസ്റ്റിൽ മുൻ മാസത്തെ അപേക്ഷിച്ച് 1.2% കുറഞ്ഞു.

അമിതമായ വിലക്കയറ്റം ജനങ്ങളെ സാരമായി ബാധിക്കുകയും പരിണിതഫലമായ ചെലവ് ചുരുക്കലും ഒരു പ്രധാന ഘടകമാണ്. വിലക്കയറ്റത്തിന് കാരണമാകുന്ന ഘടകങ്ങളുടെ പട്ടികയിൽ ഒന്നാമത് ഉക്രെയ്നിലെ യുദ്ധമാണ്. 2022 ഫെബ്രുവരിയിൽ റഷ്യ അതിന്റെ ദൗർഭാഗ്യകരമായ ഉക്രെയിൻ അധിനിവേശം ആരംഭിച്ചതിനെത്തുടർന്ന്, വിലകുറഞ്ഞ റഷ്യൻ വാതകത്തെ ദീർഘകാലമായി ആശ്രയിക്കുന്ന ജർമ്മൻ വ്യവസായത്തെ ഇത് ബാധിച്ചു.

ഫെഡറൽ സ്റ്റാറ്റിസ്റ്റിക്സ് ഏജൻസി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ജർമ്മനിയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം അല്ലെങ്കിൽ ജിഡിപി 2023 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 0.3 ശതമാനം കുറഞ്ഞു. 2022 അവസാന പാദത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയിൽ 0.5 ശതമാനം ഇടിവുണ്ടായതിനെ തുടർന്നാണിത്. യൂറോ കറൻസി ഉപയോഗിക്കുന്ന 20 രാജ്യങ്ങളിൽ ഒന്നാണ് ജർമ്മനി.

ജർമ്മൻ സമ്പദ്‌വ്യവസ്ഥ അടുത്ത വർഷം 1.3 ശതമാനവും 2025 ൽ 1.5 ശതമാനവും വളരുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.


Visit our Home page

Leave a Reply

Start typing and press Enter to search

error: Content is protected !!
×