ICE, IC/EC 9.90 Euro ട്രെയിൻ ടിക്കറ്റ് ഓഫർ

ICE, IC/EC 9.90 Euro ട്രെയിൻ ടിക്കറ്റ് ഓഫർ

ജർമ്മനിയില്‍ ഈ വേനൽക്കാലത്ത് വൻ കിഴിവുള്ള ICE, IC/EC ട്രെയിൻ ടിക്കറ്റുകൾ വെറും 9,90 Euro യ്ക്ക് സ്വന്തമാക്കാം.

9,90 Euro ടിക്കറ്റുകള്‍ ജൂലൈ 31 വരെ മാത്രം DB Navigator App, Deutsche Bahn Website, DB Reisezentrum, DB Automaten at train stations എന്നിവിടങ്ങളില്‍ ലഭ്യമാണ്. ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് ഡിസംബര്‍ 9 2023 വരെ യാത്ര ചെയ്യാവുന്നതാണ്. ഓരോ 9.90 ടിക്കറ്റും ഒരോ single യാത്രക്കുള്ളതാണ്. ICE, IC/EC ലെ ചെറിയ യാത്രകള്‍ക്കാണ് ഈ ഓഫര്‍ ഉള്ളത്.

Cologne

Düsseldorf

Hamburg

Bremen

Augsburg

Munich

Dresden

Leipzig

തുടങ്ങിയ ചെറിയ റൂട്ടുകള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ നിലവില്‍ ഉള്ളത്. ഉദാഹരണത്തിനു Dresden ല്‍ നിന്ന് Leipzig പോകാനും അതുപോലെ തിരിച്ചു യാത്ര ചെയ്യാനാണുമാണ് ഈ ഓഫര്‍ നിലവില്‍ ഉള്ളത്. കൂടുതല്‍ റൂട്ടുകള്‍ ഉള്‍പ്പെടുത്താന്‍ ഉള്ള സാധ്യതയും ഉണ്ട്. നിങ്ങള്‍ പോകാനാഗ്രഹിക്കുന്ന തിയതിയില്‍ പോകാനാഗ്രഹിക്കുന്ന റൂട്ടില്‍ ഓഫര്‍ നിലവിലുണ്ടോ എന്ന് Deutsche Bahn വെബ്സൈറ്റില്‍ സെര്‍ച്ച്‌ ചെയ്തു നോക്കുക. Bahncard 25, Bahncard 50 ഉള്ളവര്‍ക്ക് ഈ ഓഫര്‍ കൂടാതെ 25 ശതമാനം അധിക കിഴിവ് ലഭിക്കും, അതായത് അവർക്ക് 7.40 യൂറോയ്ക്ക് ദീർഘദൂര ട്രെയിനിൽ യാത്ര ചെയ്യാം. ടിക്കറ്റുകളുടെ ലഭ്യത ഒരു മില്യണ്‍ ആണ്. ഈ ടിക്കറ്റുകള്‍ ജൂലൈ 31 ന് മുന്‍പ് തീരുകയാണെങ്കില്‍ ഓഫര്‍ പിന്‍വലിക്കാന്‍ ഉള്ള സാധ്യത ഉണ്ട്. എങ്ങനെയാണ് ഈ ഓഫറില്‍ ടിക്കറ്റുകള്‍ എടുക്കുന്നതെന്ന് നോക്കാം. Deutsche Bahn Website ല്‍ പോകുക. https://www.bahn.com/en ഓഫര്‍ കൊടുത്തിട്ടുള്ള റൂട്ട് ടൈപ്പ് ചെയ്യുക. ഡിസംബര്‍ 9 വരെയുള്ള തിയതികളില്‍ നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ട തിയതി തെരഞ്ഞെടുക്കുക. സെര്‍ച്ച്‌ ചെയ്യുക. ഓഫറില്‍ ടിക്കറ്റുകള്‍ ലഭ്യമാണെങ്കില്‍ കാണിക്കുന്നതായിരിക്കും. 9.90 യൂറോ ടിക്കറ്റുകൾ ബുക്ക് ചെയ്‌താല്‍ പിന്നീട് ക്യാന്‍സല്‍ ചെയ്യാന്‍ സാധിക്കുന്നതല്ല. ജനങ്ങളെ ട്രെയിന്‍ യാത്രയിലേക്ക് ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായി കൂടുതല്‍ റൂട്ടുകള്‍ ഉള്‍പ്പെടുത്താന്‍ ഉള്ള സാധ്യതയും ഉണ്ട്. നിങ്ങള്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന റൂട്ടുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് സെര്‍ച്ച്‌ ചെയ്തു നോക്കുക. 5 വയസ്സുവരെയുള്ള കുട്ടികക്ക് എപ്പോഴും സൗജന്യമായി യാത്ര ചെയ്യാവുന്നതാണ്. ടിക്കറ്റ്‌ ബുക്ക് ചെയ്യുമ്പോൾ അത് പരാമർശിക്കേണ്ടതില്ല. 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് 15 വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾ ഒപ്പമുണ്ടെങ്കില്‍ സൗജന്യമായി യാത്ര ചെയ്യാവുന്നതാണ്. എന്നിരുന്നാലും, ബുക്കിംഗ് സമയത്ത് അവ വ്യക്തമാക്കിയിരിക്കണം. ഒരു ടിക്കറ്റിൽ 4 കുട്ടികളെ വരെ കൂടെ കൊണ്ടുപോകാവുന്നതാണ്. 49 യൂറോയുടെ ടിക്കറ്റ് 2023 മെയ് 1 മുതൽ ലഭ്യമാണ്. ഇതുപയോഗിച്ച് ജർമ്മനിയിലെ എല്ലാ ലോക്കൽ ട്രെയിനുകളിലും ബസുകളിലും യാത്ര ചെയ്യാവുന്നതാണ്. ഇതുവരെ ഏകദേശം പത്ത് മില്യണോളം 49 യൂറോ സബസ്ക്രിപ്ഷന്‍ ടിക്കറ്റുകൾ ഇതുവരെ എടുത്തിട്ടുണ്ട് എന്നാണ് കണക്കകുകള്‍ സൂചിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങൾ,     നിർദ്ദേശങ്ങൾ വഴി അറിയിക്കുക.

Leave a Reply

Start typing and press Enter to search

error: Content is protected !!
×