ഓണാഘോഷം 2023 – സെപ്റ്റംബർ 16 ; മുദ്ര ആർട്സ് , നോട്ടിങ്ങാം
തോമസ് മാത്യു
നോട്ടിങ്ങാം, UK :- നോട്ടിങ്ങാമിലെ പ്രമുഖ സാംസ്കാരിക സംഘടനയായ മുദ്ര ആർട്സ് ഈ വർഷത്തേ ഓണാഘോഷം ഈ വരുന്ന സെപ്റ്റംബർ 16 തിയതി ആഘോഷിക്കുന്ന വിവരം നിങ്ങൾ എല്ലാവരും അറിഞ്ഞിരിക്കും എന്ന് വിശ്വസിക്കുന്നു. എല്ലാവരെയും ആർപ്പോ 2023-ലേക്കു സ്വാഗതം ചെയ്യുന്നു.
Venue
The pearson Centre for Young People
2 Nuart Rd, Beeston, Nottingham NG9 2NH, United Kingdom
16th September 2023
Time :- 12 pm to 8:30 pm
മുദ്ര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഓണാഘോഷ പരിപാടിയിലേക്ക് മുഖ്യ അഥിതിയായി എത്തിച്ചേരുന്നത് യുകെ കബഡി ടീമിന്റെ വൈസ് ക്യാപ്റ്റനും സൈപ്രസ്, ഇറ്റലി, ജർമനി എന്നിവിടങ്ങളിൽ നടന്ന കബഡി മത്സരങ്ങളിൽ യുകെ ടീമിനെ പ്രതിനിധീകരിച്ച ആലപ്പുഴ സ്വദേശി ശ്രീ ജിത്തു ജോസാണ്. വടംവലിയുടെ സമ്മാനദാനം നിർവഹിക്കുന്നതും ഇദ്ദേഹമാണ്.
ആലപ്പുഴ സ്വദേശിയായ ജിത്തു നോട്ടിങ്ങാമിന്റെ കായിക ശക്തി വർധിപ്പിക്കുന്നതിനു വേണ്ടിയാണ് ചെമ്സ്ഫോർഡിൽ നിന്നും നോട്ടിങ്ങാമിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. എപ്പോഴും യുകെ മലയാളികളെ പ്രമോട്ട് ചെയ്യുന്ന മുദ്ര തങ്ങളുടെ പ്രമോഷൻ എന്ന നിലയിൽ അവർ കണ്ടെത്തിയ സ്പോർട്സ്താരമാണ് ജിത്തു ജോസ്.
മലയാളി പ്രമുഖർ ഉള്ള ഈ സമയത്തും സിനിമാതാരങ്ങളേയോ മറ്റു താരങ്ങളേയോ അണിനിരത്തുന്നതിനു പകരം മുദ്ര ആർട്സ് ഈ വട്ടം ക്ഷണിച്ചത് മുദ്രയുടെതന്നെ തട്ടകത്തിൽ നിന്നാണ്. എല്ലാ നല്ലവരായ നാട്ടുകാരെയും നോട്ടിങ്ങാമിൽവെച്ചു മുദ്ര നടത്തുന്ന ഓണാഘോഷ പരിപാടിയിലേക്ക് ഹാർദമായി സ്വാഗതം ചെയ്തുകൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കാം.
Joy Anthony – 07448190788
Bosco – 07828138082
Deepak – 07721701939
മുദ്ര ആർട്സ് ഭാരവാഹികള്‍ 2023 -24