ജര്‍മ്മനി: നഴ്സിങ്ങിൽ ഗണ്യമായ ശമ്പളവര്‍ധന
Siby Joseph
ജര്‍മ്മനി: രണ്ട് ഘട്ടങ്ങളിലായി നേഴ്സുമാരുടെ മിനിമം വേതനം ഉയര്‍ത്താന്‍ ജര്‍മ്മന്‍ തൊഴില്‍ മന്ത്രാലയം ഉദ്ദേശിക്കുന്നു. നഴ്സിംഗ് അസ്സിസ്റ്റന്റുമാരുടെ വേതനം മണിക്കൂറിന് 16.10 യൂറോ ആയി വര്‍ദ്ധിപ്പിക്കുന്നതായിരിക്കും.
ജെറിയാട്രിക് കെയറിലെ നേഴ്സുമാരുടെ മിനിമം വേതനം യോഗ്യതാ നിലവാരത്തെ അനുസരിച്ച് മണിക്കൂറിന് EUR 16.10 നും EUR 20.50 നും ഇടയിലായി ഉയർത്തുന്നതായിരിക്കും. ഇത് 14 ശതമാനത്തോളം വര്‍ദ്ധനവാണ്. 2024 മെയ് 1 നും തുടർന്ന് 2025 ജൂലൈ 1 നും രണ്ട് ഘട്ടങ്ങളിലായാണ് വർദ്ധനവ് നടപ്പാക്കുക.
“നഴ്സുമാർക്ക് മാന്യമായ വേതനം” നൽകണം അതാണ് ജര്‍മ്മന്‍ തൊഴില്‍ മന്ത്രാലയം ആഗ്രഹിക്കുന്നത്.