Anmeldung Appointment in Berlin – How to get?

Anmeldung Appointment in Berlin – How to get?

 

Siby joseph

Bürgeramt in Berlin – എങ്ങനെയാണ് അഡ്രസ്‌ രജിസ്റ്റര്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ appointment ബുക്ക്‌ ചെയ്യുന്നത്?

നിങ്ങള്‍ താമസസ്ഥലം മാറുകയോ അല്ലെങ്കില്‍ ആദ്യമായി ജര്‍മ്മനിയില്‍ വന്നതാണ് എങ്കില്‍ പതിനാല് ദിവസത്തിനകം നിങ്ങളുടെ അഡ്രസ്‌ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അതിന് നിങ്ങള്‍ മുന്‍കൂട്ടി ഒരു  Appointment Bürgeramt ല്‍ എടുത്തിരിക്കണം.

എങ്ങനെയാണ് ബെര്‍ലിനില്‍ Bürgeramt appointment എടുക്കുന്നത് എന്ന് നോക്കാം.

സാധാരണയായി  ബെര്‍ലിനില്‍ Bürgeramt പ്രവര്‍ത്തനം ആരംഭിക്കുന്നത് രാവിലെ 7:30 am  മുതലാണ്‌. സമയക്രമത്തില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ മാറ്റമുണ്ട്. അതുപോലെ വ്യത്യസ്ഥ  Bürgeramt കളില്‍ വ്യത്യസ്ഥ സമയക്രമമാണുള്ളത്‌. നിങ്ങള്‍ ബെര്‍ലിനില്‍ ആണ് താമസിക്കുന്നതെങ്കില്‍, നിങ്ങള്‍ക്ക് ബെര്‍ലിനില്‍ ഉള്ള ഏതു Bürgeramt ല്‍ വേണെമെങ്കിലും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Appointment ലഭിക്കാന്‍ സാധാരണഗതിയില്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്. അതിന് നിങ്ങള്‍ ചെയ്യേണ്ടത്, Bürgeramt പ്രവര്‍ത്തനം ആരംഭിക്കുന്ന സമയം, അതായത് 7:30 am  ന് ലഭ്യമായിട്ടുള്ള appointment കള്‍ അവര്‍ ഓണ്‍ലൈനില്‍ കൊടുക്കുന്നതായിരിക്കും. നിങ്ങള്‍ രാവിലെ 7:30 ന് തന്നെ അവരുടെ വെബ്സൈറ്റില്‍ പോയി ബുക്ക്‌ ചെയ്യാവുന്നതാണ്. 8:00 am പ്രവര്‍ത്തനം ആരംഭിക്കുന്ന Bürgeramt കള്‍ അപ്പോഴായിരിക്കും ലഭ്യമായിട്ടുള്ള appointment കള്‍ വെബ്സൈറ്റില്‍ കൊടുക്കുന്നത്. 7:30 am  മുതല്‍ 10:00 am വരെയുള്ള സമയത്ത് Bürgeramt appointment കള്‍  ലഭ്യമായിരിക്കാന്‍ സാധ്യത ഉണ്ട്.

ബുക്ക്‌ ചെയ്യേണ്ട വെബ്സൈറ്റ് – click on the blow link to book an Appointment.

Anmeldung einer Wohnung – Dienstleistungen – Service Berlin – Berlin.de

1

Anmeldung einer Wohnung

2

3

Berlinweite Terminbuchung ല്‍ ക്ലിക്ക് ചെയ്യുക.

4

ഇവിടെ അന്നത്തെ ഡേറ്റ് സെലക്ട്‌ ചെയ്യുക.

5

അടുത്തതായി ലഭ്യമായിട്ടുള്ള സമയം നിങ്ങളുടെ അടുത്തുള്ള ഏതു Bürgeramt ല്‍ ആണോ കൊടുത്തിട്ടുള്ളത് അത് തെരെഞ്ഞടുക്കുക.

6

അടുത്തതായി നിങ്ങളുടെ പേര്, ഇമെയില്‍ അഡ്രസ്‌ ,ഫോണ്‍നമ്പര്‍ എന്നിവ കൊടുക്കുക, Allgemeine Nutzungsbedingungen ടിക്ക് ചെയ്യുക.

Appointment (Termin eintragen) ബുക്ക്‌ ചെയ്യുക.

That’s All Folks!


If you enjoyed this, share it with your friends and colleagues!

Leave a Reply

Start typing and press Enter to search

error: Content is protected !!
×