നിങ്ങള്‍ hiking ഇഷ്ടപ്പെടുന്നവർ ആണോ?
ജര്‍മ്മനിയില്‍ hiking ന് പറ്റിയ ഒരിടം
Life is short and the world is wide. Never stop exploring.
ജർമ്മനിയിലെ ഏറ്റവും പ്രശസ്തവും മനോഹരവുമായ മലയിടുക്കുകളില്‍ ഒന്നാണ് Partnach Gorge അല്ലെങ്കില്‍ Partnachklamm.
ഈ മലയിടുക്കിന് 702 മീറ്റർ (2,303 അടി) നീളവും 80 മീറ്ററിലധികം (260 അടി) ആഴവുമുണ്ട്.
പാറയിൽ കൊത്തിയെടുത്ത നിരവധി തുരങ്കങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. മനോഹരമായ വെള്ളച്ചാട്ടങ്ങളും ഒഴുകുന്ന Partnach നദിയും നിങ്ങൾക്ക് കാണാൻ കഴിയും.
ഇത് സ്ഥിതിചെയ്യുന്നത് ബവേറിയന്‍ സിറ്റി Garmisch-Partenkirchen അടുത്താണ്. നിങ്ങൾക്ക് കാറിലോ ട്രെയിനിലോ എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാം.
Garmisch-Partenkirchen ല്‍ ഉള്ള Olympia Skistadion ഇതിനടുത്താണ്.
PARTNACHGORGE
Opening hours
June until September 8 am until 8 pm
October until May 8 am until 6 pm
Admission fees
Adults – 7,50 EUR
Kids/adolescents (6 – 17 years of age) – 3 EUR
15 ആളുകളോ അതിൽ കൂടുതലോ ഉള്ള ഗ്രൂപ്പുകൾക്ക് മുതിർന്നവർക്ക് 6,50 EUR ഉം കുട്ടികൾക്ക് 2,50 EUR ഉം ആയിരിക്കും ചാര്‍ജ്. ബസ് ഡ്രൈവർക്കും ഗൈഡിനും സൗജന്യമായി സന്ദർശിക്കാവുന്നതാണ്.
partnachklamm@gapa.de എന്ന ഇ-മെയിൽ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.
Please check out their official website
https://www.partnachklamm.de/en
ടണലുകളിലൂടെ നടക്കുമ്പോള്‍ ചില ഭാഗങ്ങൾ നല്ല ഇരുണ്ടതായതിനാൽ നിങ്ങൾ ഒരു ഫ്ലാഷ്ലൈറ്റോ ഹെഡ്ലാമ്പോ കരുതുന്നത് നല്ലതായിരിക്കും. അതുപോലെ ഉറപ്പുള്ള ഒരു ജോഡി ഷൂ മറക്കാതെ കരുതുക.