Nursing Ausbildung in Germany – How to apply?
എനിക്ക് തനിയെ ജര്‍മ്മനിയില്‍ Nursing Ausbildung ന് അപേക്ഷിക്കാന്‍ സാധിക്കുമോ?
ജര്‍മ്മനിയില്‍ നഴ്സിംഗ് അഡ്മിഷന് ലഭിക്കാന്‍ നിങ്ങള്‍ക്ക് ഇടനിലക്കാരുടെ സഹായം ഇല്ലാതെ തനിയെ അപേക്ഷിക്കാവുന്നതാണ്. നഴ്സിംഗ് Ausbildung ജര്‍മ്മനിയില്‍ Pflegefachmann അല്ലെങ്കില്‍ Pflegefachfrau എന്നാണ് അറിയപ്പെടുന്നത്.
വീടും സ്ഥലവും ബാങ്കില്‍ പണയം വച്ച് ഒരു ഒരു ഏജന്‍സിക്ക് പണം കൊടുത്ത് ജര്‍മ്മനിയില്‍ നഴ്സിംഗ് പഠിക്കാന്‍ വന്ന ഒരു കുട്ടിയുടെ വാക്കുകള്‍ ആണ് ഈ Blog post എഴുതാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്.
ജര്‍മ്മനിയില്‍ നഴ്സിംഗ് അഡ്മിഷന് ലഭിക്കാന്‍ നിങ്ങള്‍ ആര്‍ക്കും സര്‍വീസ് ചാര്‍ജ് കൊടുക്കേണ്ടതില്ല. ജര്‍മ്മനിയില്‍ നഴ്സിംഗ് പഠനം തികച്ചും സൗജന്യമാണ്. നഴ്സിംഗ് പഠനം അവസാനിക്കുന്നത് വരെ, എല്ലാ മാസവും 1000 യൂറോ മുതല്‍ 1400 യൂറോ വരെ Training allowance ആയി നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കും. പഠനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ നിങ്ങള്‍ക്ക് ഉടനെ തന്നെ ജോലിയില്‍ പ്രവേശിക്കാവുന്നതുമാണ്.
കൂടുതല്‍ പേരും ഇടനിലക്കാരെ സമീപിക്കുന്നതിന്റെ പ്രധാന കാരണം ജര്‍മ്മനിയില്‍ നഴ്സിംഗ് അഡ്മിഷന് ലഭിക്കാന്‍ എങ്ങനെ അപേക്ഷിക്കും എന്നറിയാത്തതാണ്.
ഇന്ത്യയില്‍ നിന്ന്, Plus two കഴിഞ്ഞ്, ജര്‍മ്മന്‍ ഭാഷ B2 സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള 40 വയസ്സ് വരെ പ്രായമുള്ള ആര്‍ക്കും ജര്‍മ്മനിയില്‍ നഴ്സിംഗ് അഡ്മിഷന് ലഭിക്കാന്‍ ആരുടേയും സഹായം കൂടാതെ തനിയെ അപേക്ഷിക്കാവുന്നതാണ്.
ജര്‍മ്മനിയില്‍ Nursing Ausbildung ന് മൂന്ന് വര്ഷംകാലാവധി ദൈര്‍ഘ്യം ഉണ്ടാകും. നിങ്ങള്‍ പാര്‍ട്ട് ടൈം ആയി ആണ് Nursing Ausbildung ചെയ്യുന്നതെങ്കില്‍ അഞ്ച് വര്‍ഷം കാലാവധി എടുക്കുന്നതായിരിക്കും.
Nursing Ausbildung ല്‍ കുറഞ്ഞത് 2,100 മണിക്കൂര്‍ Theoretical training ആയിരിക്കും, അതായത് നഴ്സിംഗ് സ്കൂളില്‍. 2,500 മണിക്കൂര്‍ practical training ആയിരിക്കും, അതായത് ഏതെങ്കിലും Healthcare Institution നില് ആയിരിക്കും (Hospital, Elderly Care Homes.etc).
എങ്ങനെയാണ് ജര്‍മനിയില്‍ നഴ്സിംഗ് പഠനത്തിന് അപേക്ഷിക്കുന്നത്?
നിങ്ങള്‍ അതിന് ചെയ്യണ്ടത് ഇത്ര മാത്രം
ജര്‍മ്മന്‍ ഭാഷ B2 സര്‍ട്ടിഫിക്കറ്റ് ലഭിച്ച് കഴിഞ്ഞ് ഉടനെ തന്നെ അല്ലെങ്കില്‍ B2 റിസള്‍ട്ട് വെയിറ്റ് ചെയ്യുന്ന സമയത്ത് നിങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ആരംഭിക്കാവുന്നതാണ്.
നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് ഒരു Resume യും അതുപോലെ Cover letter ഉം ജര്‍മ്മന്‍ ഭാഷയില്‍ തയ്യാറാക്കുവാണ് വേണ്ടത്.
നിങ്ങള്‍ക്ക് ചുവടെ കൊടുത്തിരിക്കുന്ന Resume യുടെ മാതൃക ഒരു ഉദാഹരണം ആയി എടുക്കാവുന്നതാണ്.
ഇതുപോലെ നിങ്ങള്‍ ഒരു Cover letter ഉം ജര്‍മ്മന്‍ ഭാഷയില്‍ തയ്യാറാക്കണം. അതില്‍ ചേര്‍ക്കേണ്ട കാര്യങ്ങള്‍
- നിങ്ങള്‍ എന്തുകൊണ്ടാണ് നഴ്സിംഗ് പഠിക്കാനായി തീരുമാനിച്ചത്?
- നിങ്ങള്‍ എന്തുകൊണ്ടാണ് നഴ്സിംഗ് പഠനത്തിനായി ജര്‍മ്മനി തിരഞ്ഞെടുത്തത്?
- നിങ്ങള്‍ക്ക് ഇതിന് മുന്‍പ് ഏതെങ്കിലും രോഗിയെ പരിചരിച്ചു മുന്‍പരിചയം ഉണ്ടോ?
- എന്തെങ്കിലും സോഷ്യല്‍ സര്‍വീസ് ചെയ്ത അനുഭവ പരിചയം ഉണ്ടോ?
- ജര്‍മ്മനിയില്‍ നഴ്സിംഗ് പഠനം കഴിഞ്ഞ് എന്ത് ചെയ്യാനാണ് നിങ്ങള്‍ ഉദേശിക്കുന്നത്?
- നിങ്ങള്‍ തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ?
- നിങ്ങള്‍ ജര്‍മ്മനിയില്‍ ഒരു നേഴ്സ് ആയി സേവനം അനുഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ?
തുടങ്ങി ഒരു Cover letter ല്‍ വേണ്ടതായ കാര്യങ്ങള്‍ ചേര്‍ക്കുക. അതിന് ശേഷം നിങ്ങളുടെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ജര്‍മ്മന്‍ ഭാഷയിലേക്ക് Translate ചെയ്യുക.
അടുത്തതായി നിങ്ങള്‍ ചെയ്യേണ്ടത് ഒരു Ausbildungsträger നെ ജര്‍മ്മനിയില്‍ കണ്ടുപിടിക്കുകയാണ് വേണ്ടത്.
എന്താണ് Ausbildungsträger?
Ausbildungsträger എന്ന് പറഞ്ഞാല്‍ (Place of practical training), നിങ്ങള്‍ എവിടെയാണോ പ്രാക്ടീസ് ചെയ്യേണ്ടത്, ഉദാഹരത്തിന്, Hospital, Old age homes..etc.
നിങ്ങള്‍ക്ക് നഴ്സിംഗ് അഡ്മിഷന് ലഭിക്കാന്‍ ഒരു Ausbildung träger ല്‍ ആണ് അപേക്ഷിക്കേണ്ടത്.നിങ്ങളുടെ അപേക്ഷ interview വിന് ശേഷം സ്വീകരിക്കുകയാണെങ്കില്‍, നിങ്ങളുടെ നഴ്സിംഗ് സ്കൂള്‍ അവര്‍ നിങ്ങള്‍ക്ക് വേണ്ടി കണ്ടുപിടിക്കുന്നതായിരിക്കും. അവര്‍ക്ക് ഒന്നുകില്‍ സ്വന്തമായി നഴ്സിംഗ് സ്കൂള്‍ കാണും, അവിടെ അവര്‍ നിങ്ങളുടെ അഡ്മിഷന് ശെരിയാക്കി കൊള്ളും. അവര്‍ക്ക് സ്വന്തമായി നഴ്സിംഗ് സ്കൂള്‍ ഇല്ലെങ്കില്‍ പുറത്തു ഏതെങ്കിലും സ്കൂളില്‍ അഡ്മിഷന് റെഡി ആക്കി തരുന്നതായിരിക്കും.
Google ല്‍ നോക്കി Ausbildung träger നെ കണ്ടുപിടിക്കാവുന്നതാണ്. ഉദാഹരണത്തിന് Krankenhaus എന്നോ അല്ലെങ്കില്‍ Pflegeheim എന്നോ Type ചെയ്യുക. അവരുടെ Website കളില്‍ അപേക്ഷിക്കാനുള്ള പേജുകള്‍ ഉണ്ടാകും. ഇല്ലെങ്കില്‍ അവരെ Contact ചെയ്യാനുള്ള Contact form അവരുടെ വെബ്സൈറ്റില്‍ ഉണ്ടാകും.
അവരുടെ Website ലെ അപേക്ഷിക്കാനുള്ള പേജില്‍ പോയി അപേക്ഷിക്കുക. മറുപടി കിട്ടാന്‍ ഒരാഴ്ച മുതല്‍ മൂന്ന് മാസം വരെ സമയം വേണ്ടി വന്നേക്കാം. അപ്പോള്‍ അത് മുന്‍കൂട്ടി കണ്ട് അപേക്ഷിക്കുക.
നിങ്ങളുടെ അപേക്ഷ അവര്‍ക്ക് തൃപ്തികരമെന്ന് തോന്നിയാല്‍ അവര്‍ നിങ്ങളെ Interview ന് ക്ഷണിക്കുന്നതായിരിക്കും. Interview പാസായാല്‍ തുടര്‍ന്നു ചെയ്യേണ്ട കാര്യങ്ങള്‍ അവര്‍ നിങ്ങളെ അറിയിക്കുന്നതായിരിക്കും.
അതുപോലെ വിസക്ക് Apply ചെയ്യുന്നതും നിങ്ങള്‍ക്ക് തനിയെ ചെയ്യാവുന്നതാണ്. എങ്ങനെയാണ് ജര്‍മ്മനിയിലേക്ക് വിസ Apply ചെയ്യുന്നതെന്ന് ഞങ്ങള്‍ ഉടനെ തന്നെ ഒരു Blog post & Video ചെയ്യുന്നുണ്ട്.
നിങ്ങള്‍ക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ഞങ്ങളെ Contact ചെയ്യുക.
Whatsapp – 0049 152 164 799 41
hello@mallusabroad.com
നിങ്ങള്‍ക്ക് ഇതുപോലെ ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോകള്‍, Informative Blog post കള്‍ ഞങ്ങള്‍ ചെയ്യുന്നുന്നുണ്ട്.
വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്ന കുറച്ച് പേര് ഞങ്ങള്‍ക്ക് Message അയക്കുകയുണ്ടായി, അതായത് അവര്‍ക്ക് ജര്‍മ്മനിയില്‍ പഠിക്കാന്‍ അല്ലെങ്കില്‍ ജോലിക്കായി വരാന്‍ താല്പര്യമുണ്ടെന്നും അതിന് സാഹായിക്കണമെന്നുള്ള ആവശ്യങ്ങള്‍ക്കായി. എന്നാല്‍ സ്നേഹത്തോടെ നിങ്ങളെ എല്ലാവരെയും അറിയിക്കുകയാണ്, MallusAbroad ഒരു Recruiting സ്ഥാപനമല്ല എന്നുള്ള കാര്യം.
വിദേശത്ത് പോകാനും അതുപോലെ അവിടെ ജീവിതം ഉറപ്പിക്കുവാനും വേണ്ട അറിവുകള്‍ പറഞ്ഞ് തന്നു സഹായിക്കാന്‍ ആണ് ഞങ്ങള്‍ ഈ വെബ്സൈറ്റ് തുടങ്ങിയത്. ഞങ്ങള്‍ അതിന് പണം സ്വീകരിക്കുന്നുമില്ല. ഇന്ത്യയില്‍ ദിനംപ്രതി ആയിരക്കണക്കിന് വിസ തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. അതിന് കുറച്ചെങ്കിലും ഒരു പരിഹാരം ആകും MallusAbroad എന്ന് പ്രതീക്ഷിക്കുന്നു.
ആരെങ്കിലും MallusAbroad ന്റെ പേരില്‍ വിദേശത്ത് കൊണ്ടുപോകാന്‍ എന്ന പേരില്‍ പണ ആവശ്യപ്പെട്ട് നിങ്ങളെ ആരെങ്കിലും സമീപിച്ചാല്‍ ഞങ്ങളെ അറിയിക്കുക.
hello@mallusabroad.com
ഞങ്ങളുടെ Website നിങ്ങള്‍ക്ക് നിങ്ങളുടെ ഫോണില്‍ മെയിന്‍ സ്ക്രീനില്‍ Shortcut ആയി സേവ് ചെയ്യാവുന്നതാണ്. അങ്ങനെയാണെങ്കില്‍ ഞങ്ങളുടെ Website visit ചെയ്യാന്‍ ഒരു App ഓപ്പണ്‍ ചെയ്യുന്നത് പോലെ ആ Shortcut ല്‍ ക്ലിക്ക് ചെയ്താല്‍ മതി.
ചുവടെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ എങ്ങനെയാണ് ഞങ്ങളുടെ Website Shortcut ആയി സേവ്ചെ യ്യുന്നത് എന്ന് കൊടുത്തിട്ടുണ്ട്.
MallusAbroad ന്റെ ഭാഗമാകാന്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള മലയാളികളെ ക്ഷണിക്കുന്നു. സാമ്പത്തികമല്ല നിങ്ങളുടെ ലക്ഷ്യമെങ്കില്‍, ഞങ്ങളെ Contact ചെയ്യുക.
Whatsapp – 0049 152 164 799 41
ഈ Blog post നിങ്ങള്‍ക്ക് ഇഷ്ടമായാല്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് Share ചെയ്യുക.
Please Subscribe our YouTube Channel – @Mallus.Abroad
Thanks
MallusAbroad Team
Sr. Marykutty
17 Aug 2023Very helpful.
Thanks.