ജർമ്മനിയിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം ( 665 മീറ്റർ നീളവും 100 മീറ്റർ ഉയരവും) Hesseയിലെ Willingenനിൽ ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.
ഇത് ലോകത്തിലെ ഏറ്റവും നീളം കൂടിയ ടിബറ്റൻ ശൈലിയിലുള്ള തൂക്കുപാലം ആണ്.1.45 മീറ്റർ വീതിയുള്ള പാലത്തിലൂടെ ഒരേസമയം 750 പേർക്ക് സഞ്ചരിക്കാനാകും.
ഉയരമുള തൂണുകളോ, കേബിളുകളോ ഇല്ലാതെയാണ് ഈ തൂക്കുപാലം നിര്‍മിച്ചിരിക്കുന്നത്. ഈ പാലത്തിലൂടെ സഞ്ചരിക്കുന്നത് നിങ്ങള്‍ക്ക് വളരെ വിസ്മരിക്കാനാവാത്ത ഒരു അനുഭവം ആയിരിക്കും.
ഈ പാലത്തിലൂടെ സഞ്ചരിക്കുന്നതിന് മുതിര്‍ന്നവര്‍ക്ക് 11 യൂറോയും, 6 മുതല്‍ 16 വയസ് വരെ ഉള്ള കുട്ടികള്‍ക്ക് 8,50 യൂറോയും അതുപോലെ കുറഞ്ഞത് 15 പേര് അടങ്ങുന്ന ഒരു ഗ്രൂപ്പിന് 150 യൂറോയും ആണ് ടിക്കറ്റ് ചാര്‍ജ്. അഞ്ച് വയസ് വരെ ഉള്ള കുട്ടികള്‍ക്ക് പാലത്തിലൂടെ ഉള്ള യാത്ര സൗജന്യമാണ്.
ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഈ website ല്‍ സാധ്യമാണ്.