3 October – Happy German Unity Day!
ജർമ്മൻ ദേശീയ ദിനമായി (Tag der Deutschen Einheit) ആഘോഷിക്കുന്ന ഒക്ടോബർ മൂന്നാം തീയതി ജർമ്മൻ ഐക്യത്തിന്റെ ദിനവും രാജ്യവ്യാപകമായ പൊതു അവധി ദിനവുമാണ്. ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയും ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കും വീണ്ടും ഒന്നിച്ചത് 1990 ഒക്ടോബർ മൂന്നിനാണ്.
2023 ലെ ജർമ്മൻ യൂണിറ്റി ദിനത്തിന്‍റെ 33-ാം വാർഷികാഘോഷങ്ങള്‍ക്ക് ഹാംബുർഗ് ആതിഥേയത്വം വഹിക്കുന്നു. “ഓപ്പണിംഗ് ഹൊറൈസൺസ്” എന്ന ബാനറിന് കീഴിലാണ് ഹാംബർഗിലെ ഐക്യ ആഘോഷങ്ങൾ നടക്കുന്നത്. ഓരോ വർഷവും വ്യത്യസ്തമായ ഒരു നഗരത്തിലാണ് ജർമ്മൻ ഐക്യദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആഘോഷങ്ങൾക്ക് പോട്സ്ഡാം, കീൽ, ബെർലിൻ, മെയിൻസ്, ഡ്രെസ്ഡൻ, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിൽ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. തലസ്ഥാനമായ ബെർലിൻ ആയിരുന്നു ആദ്യത്തെ യൂണിറ്റി ഡേ ആതിഥേയ നഗരം.
1990 ഒക്ടോബർ 3 ന് ജർമ്മൻ ഐക്യത്തിന് വഴിയൊരുക്കിയത് 1989 നവംബർ 9 ല്‍ ശീതയുദ്ധത്തിന്റെ പ്രതീകമായ ബെർലിൻ മതിലിന്റെ പതനമാണ്. 28 വർഷത്തെ കിഴക്കും പടിഞ്ഞാറും ബെർലിൻ വിഭജനം അവസാനിപ്പിച്ചുക്കൊണ്ട് 1989 നവംബർ 9-ന് ബെർലിൻ മതിൽ വീണു.
സമാധാനപരമായ വിപ്ലവമായി ചരിത്രത്തിൽ ഇടം നേടിയ GDR-ലെ പൗരന്മാരുടെ മാസങ്ങൾ നീണ്ട പ്രതിഷേധത്തെ തുടർന്നാണ് അതിർത്തി തുറന്നത്. ബെർലിൻ മതിലിന്റെ പതനം ഒരു വർഷത്തിനുള്ളിൽ ജർമ്മൻ ഐക്യത്തിലേക്കുള്ള വഴി തെളിച്ചു. 2028-ഓടെ കിഴക്കൻ ജർമ്മൻ നഗരമായ സാലെയിലെ ഹാലെയില്‍ ജർമ്മൻ ഐക്യത്തിനും യൂറോപ്യൻ പരിവർത്തനത്തിനുമായി ഒരു ഫ്യൂച്ചർ സെന്റർ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികൾ നിലവിലുണ്ട്.
പരമ്പരാഗതമായി, ജർമ്മൻ യൂണിറ്റി ദിനത്തിൽ ബ്രാൻഡൻബുർഗ് ഗേറ്റിന് ചുറ്റും വലിയ ആഘോഷങ്ങൾ നടക്കുന്നു. ബെർലിനിലെ നിരവധി മ്യൂസിയങ്ങൾ നിങ്ങള്‍ക്ക് ഒക്ടോബർ 3 ന് സൗജന്യമായി സന്ദര്‍ശിക്കാവുന്നതാണ്.
Bibin
1 Oct 2023Einen schönen Tag der Deutschen Einheit
admin@mallusabroad
1 Oct 2023Alles Gute zum Tag der Deutschen Einheit!
Sam
1 Oct 2023Happy unity day
admin@mallusabroad
1 Oct 2023Thank you for the kind wishes